മലപ്പുറം: പ്ലസ് വൺ ഫസ്റ്റ് അലോട് മെന്റ് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഈ വർഷം നടപ്പിലാക്കിയ മുന്നാക്ക സംവരണ സീറ്റുകളിൽ മലപ്പുറം ജില്ലയിൽ വെറും 377 പേരാണ് അപേക്ഷിച്ചിരിക്കുന്നത്.ഏറ്റവുമധികം മുന്നാക്ക സംവരണ സീറ്റുകളുള്ളത് സീറ്റുപ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയിലാണ്.2712 സീറ്റുകൾ. എന്നാലിപ്പോൾ 2335 മുന്നാക്ക സംവരണസീറ്റുകൾ അപേക്ഷകരില്ലാതെ മലപ്പുറം ജില്ലയിൽ ബാക്കിയാണ്. ഈ സീറ്റുകൾ ഉടൻ ജനറൽ സീറ്റിൽ ലയിപ്പിച്ച് മെറിറ്റിൽ അർഹതയുള്ള വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ തന്നെ ലഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. കേരളത്തിലെ ജനസംഖ്യയിൽ തുഛമായ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണത്തിന്റെ ആവശ്യമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് സംവരണത്തിന്റെ തന്നെ മാനദണ്ഡം അട്ടിമറിക്കുന്ന മുന്നാക്ക സംവരണം റദ്ദാക്കാൻ സർക്കാർ നടപടികളെടുക്കുമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബഷീർ തൃപ്പനച്ചി അദ്ധ്യക്ഷത വഹിച്ചു.