മങ്കട: എസ്.എസ്. എൽ. സി യിൽ ഉന്നതവിജയം നേടിയിട്ടും പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ ഗവ. ഹൈസ്‌കൂളായ മങ്കട പഞ്ചായത്തിലെ ചേരിയം ഗവ.ഹൈസ്‌കൂളിനെ ആവശ്യമായ സൗകര്യമൊരുക്കി ഹയർസെക്കന്ററിയായി മാറ്റാനുള്ള നടപടി ഉടൻ എടുക്കണമെന്ന് ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.തെക്കൻ ജില്ലകളിൽ കഷ്ടിച്ച് പത്താം ക്ലാസ് വിജയിച്ചവർക്കും ഫസ്റ്റ് അലോട്‌മെന്റിൽ തന്നെ സർക്കാർ -എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം ഉറപ്പായിക്കഴിഞ്ഞു.

എന്നാൽ മലപ്പുറം ജില്ലയിൽ ഉയർന്ന മാർക്ക് വാങ്ങി വർക്ക് പോലും പ്ലസ് വണ്ണിന് സ്വീറ്റ് ഇല്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നത് മണ്ഡലം കൺവീനർ ശാഫി കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ അസ്ലം പടിഞ്ഞാറ്റുമുറി, നബീൽ അമീൻ, ഷമീം കൂട്ടിലങ്ങാടി എന്നിവർ പങ്കെടുത്തു.