- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവ്വകലാശാല റീവാല്യുവേഷൻ ഫലം പ്രതീകാത്മകമായി പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
തിരുവനന്തപുരം: കേരള സാങ്കേതിക സർവ്വകലാശാല ഒന്ന് മൂന്ന് സെമസ്റ്ററുകളുടെ റീവാല്യുവേഷൻ ഫലം പ്രസിദ്ധീകരിക്കാതെ സപ്ലിമെന്ററി പരീക്ഷ ആരംഭിച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സർവ്വകലാശാല ആസ്ഥാനത്തിന് മുന്നിൽ പ്രതീകാത്മക ഫല പ്രസിദ്ധീകരണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കാവാട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സമൂഹവും അക്കാദമിക ലോകവും വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സാങ്കേതിക സർവ്വകലാശാല ഇന്ന് പ്രായോഗിക സംവിധാനങ്ങളിലെ നിരന്തരമായ പിഴവ് മൂലം പതിനായിരങ്ങളുടെ ഭാവി തകർക്കുന്ന ഒന്നായി മാറിയെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്റിൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ ഗുണനിലവാരത്തെക്കുറിച്ച് മാത്രം വാചാലരാവുന്ന സർവ്വകലാശാല അദ്ധ്യാപകരുടെയും സ്ഥാപനങ്ങളുടെയും ഗുണനിലവാരം കൂടി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2015,2016 ബാച്ചുകളുടെ ഇയർ
തിരുവനന്തപുരം: കേരള സാങ്കേതിക സർവ്വകലാശാല ഒന്ന് മൂന്ന് സെമസ്റ്ററുകളുടെ റീവാല്യുവേഷൻ ഫലം പ്രസിദ്ധീകരിക്കാതെ സപ്ലിമെന്ററി പരീക്ഷ ആരംഭിച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സർവ്വകലാശാല ആസ്ഥാനത്തിന് മുന്നിൽ പ്രതീകാത്മക ഫല പ്രസിദ്ധീകരണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കാവാട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സമൂഹവും അക്കാദമിക ലോകവും വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സാങ്കേതിക സർവ്വകലാശാല ഇന്ന് പ്രായോഗിക സംവിധാനങ്ങളിലെ നിരന്തരമായ പിഴവ് മൂലം പതിനായിരങ്ങളുടെ ഭാവി തകർക്കുന്ന ഒന്നായി മാറിയെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്റിൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ ഗുണനിലവാരത്തെക്കുറിച്ച് മാത്രം വാചാലരാവുന്ന സർവ്വകലാശാല അദ്ധ്യാപകരുടെയും സ്ഥാപനങ്ങളുടെയും ഗുണനിലവാരം കൂടി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
2015,2016 ബാച്ചുകളുടെ ഇയർ ഔട്ട് പിൻവലിക്കണം, പ്രസിദ്ധീകരിക്കാത്ത മുഴുവൻ റിസൾട്ടുകളും ഉടൻ പ്രസിദ്ധീകരിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റിയംഗം സക്കീർ നേമം സ്വാഗതവും ജില്ലാ കൺവീനർ സുനിൽ സുബ്രഹ്മണ്യം നന്ദിയും പറഞ്ഞു. അസി.സെക്രട്ടറി അമീൻ റിയാസ്, മുനീബ് പുലാപ്പറ്റ, ഷാഹിൻ എന്നിവർ നേതൃത്വം നൽകി.