മലപ്പുറം: നാക്പൂരിൽ നടന്ന പ്രഥമ ദേശീയ ഫയർഫോഴ്സ് മീറ്റിൽ 5000, 1000 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ മെഡലുകൾ നേടി നാടിനു അഭിമാനമായ എം. ഹബീബിനെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി അനുമോദിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി ആണ് എം. ഹബീബ്. ഫെറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ ഉപഹാരം നൽകി. ജില്ല സെക്രട്ടറി സാബിക് വെട്ടം, അഫ്‌സൽ മങ്കട, ഇർഫാൻ എന്നിവർ സംബന്ധിച്ചു.