- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രറ്റേണിറ്റി സംസ്ഥാന മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ഇന്ന് മഹാരാജാസിൽ
എറണാകുളം: സാമൂഹ്യനീതി, ജനാധിപത്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുയർത്തി ഏപ്രിൽ 30 ന് ഡൽഹിയിൽ പിറവിയെടുത്ത ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന തല മെമ്പർഷിപ്പ് വിതരണ കാമ്പയിനിന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിൽ തുടക്കം കുറിക്കും. 'സാഹോദര്യത്തിന്റെ പുതിയ ആകാശങ്ങൾ പണിത് നീതിക്ക് കാവലാളാവുക' എന്ന തലക്കെട്ടിൽ നടക്കുന്ന മെമ്പർഷിപ്പ് കാമ്പയിൻ, ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.വി.സഫീർ ഷാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ,സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ അഷ്റഫ്, സംസ്ഥാന കമ്മിറ്റിയംഗം മീനു, ജില്ലാ കൺവീനർ അംജദ്് കെ.യു, കോളേജ് യൂനിറ്റ് പ്രവർത്തകർ, മറ്റു വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും. ഫ്രറ്റേണിറ്റി പ്രവർത്തകർക്കു നേരെ ഇന്നലെ അക്രമണം അഴിച്ചുവിട്ട എസ്.എഫ്.ഐ ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി കൂടിയായിരിക്കും പ്രസ്തുത പരിപാടിയെന്നും നീതിക്കും ജനാധിപത്യത്തിനു വേണ്ടി പോര
എറണാകുളം: സാമൂഹ്യനീതി, ജനാധിപത്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങളുയർത്തി ഏപ്രിൽ 30 ന് ഡൽഹിയിൽ പിറവിയെടുത്ത ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന തല മെമ്പർഷിപ്പ് വിതരണ കാമ്പയിനിന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിൽ തുടക്കം കുറിക്കും. 'സാഹോദര്യത്തിന്റെ പുതിയ ആകാശങ്ങൾ പണിത് നീതിക്ക് കാവലാളാവുക' എന്ന തലക്കെട്ടിൽ നടക്കുന്ന മെമ്പർഷിപ്പ് കാമ്പയിൻ, ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് കെ.വി.സഫീർ ഷാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ,സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ അഷ്റഫ്, സംസ്ഥാന കമ്മിറ്റിയംഗം മീനു, ജില്ലാ കൺവീനർ അംജദ്് കെ.യു, കോളേജ് യൂനിറ്റ് പ്രവർത്തകർ, മറ്റു വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ സംബന്ധിക്കും.
ഫ്രറ്റേണിറ്റി പ്രവർത്തകർക്കു നേരെ ഇന്നലെ അക്രമണം അഴിച്ചുവിട്ട എസ്.എഫ്.ഐ ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി കൂടിയായിരിക്കും പ്രസ്തുത പരിപാടിയെന്നും നീതിക്കും ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുമെന്നും കൺവീനർ കെ.കെ. അഷ്റഫ് പത്രക്കുറിപ്പിൽ അറിയിച്ചു.