- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണം നടപ്പാക്കി ഇടതുപക്ഷ സർക്കാർ സാമൂഹ്യനീതിയെ അട്ടിമറിക്കരുത്: വിദ്യാർത്ഥി സംഘടനകൾ
മലപ്പുറം: സംവരണം എന്ന ആശയത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ സംബന്ധിച്ച അജ്ഞതയല്ല മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും സാമ്പത്തിക സംവരണവാദങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വിദ്യാർത്ഥി-യുവജന നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. സംവരണീയിതര സവർണ്ണ സമുദായ പ്രീണനമാണ് ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത്. വിവിധ മേഖലകളിൽ സംവരണങ്ങൾ അട്ടിമറിക്കപ്പെട്ടതിന്റെ കണക്കുകളും പഠനങ്ങളും ധാരാളമായി പുറത്തു വന്നിട്ടുണ്ട്. അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും വിഭവ വിതരണങ്ങളിലും രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇനിയും അർഹിച്ച പരിഗണന ലഭിച്ചിട്ടില്ല. ബോധപൂർവം അടിച്ചമർത്തപ്പെട്ട സാമൂഹിക ജനവിഭാഗങ്ങളെ ബോധപൂർവം തന്നെ ഉയർത്തിക്കൊണ്ടു വരാൻ കൂടുതൽ ഊർജിതവും ജാഗ്രതാ പൂർണ്ണവുമായ സംവരണ പദ്ധതികൾ നടപ്പിലാക്കേണ്ട സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്. അതിനു പകരം സമുദായ പ്രീണനങ്ങൾ ലാക്കാക്കി സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എല്ലാ അർത്ഥത്തിലും ചെറുക്കപ്പെടേണ്ടതാണ്. സംവരണത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങൾ അട്ടിമറിക്കുന്ന
മലപ്പുറം: സംവരണം എന്ന ആശയത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ സംബന്ധിച്ച അജ്ഞതയല്ല മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും സാമ്പത്തിക സംവരണവാദങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വിദ്യാർത്ഥി-യുവജന നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
സംവരണീയിതര സവർണ്ണ സമുദായ പ്രീണനമാണ് ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത്. വിവിധ മേഖലകളിൽ സംവരണങ്ങൾ അട്ടിമറിക്കപ്പെട്ടതിന്റെ കണക്കുകളും പഠനങ്ങളും ധാരാളമായി പുറത്തു വന്നിട്ടുണ്ട്. അധികാര പങ്കാളിത്തത്തിലും പ്രാതിനിധ്യത്തിലും വിഭവ വിതരണങ്ങളിലും രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇനിയും അർഹിച്ച പരിഗണന ലഭിച്ചിട്ടില്ല. ബോധപൂർവം അടിച്ചമർത്തപ്പെട്ട സാമൂഹിക ജനവിഭാഗങ്ങളെ ബോധപൂർവം തന്നെ ഉയർത്തിക്കൊണ്ടു വരാൻ കൂടുതൽ ഊർജിതവും ജാഗ്രതാ പൂർണ്ണവുമായ സംവരണ പദ്ധതികൾ നടപ്പിലാക്കേണ്ട സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്. അതിനു പകരം സമുദായ പ്രീണനങ്ങൾ ലാക്കാക്കി സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എല്ലാ അർത്ഥത്തിലും ചെറുക്കപ്പെടേണ്ടതാണ്.
സംവരണത്തിന്റെ ഭരണഘടനാപരമായ മൂല്യങ്ങൾ അട്ടിമറിക്കുന്നതിനു വേണ്ടി രൂപീകരിച്ച മുന്നാക്ക സമുദായ വികസന കോർപറേഷൻ പോലുള്ള സംവിധാനങ്ങൾ പിരിച്ചു വിടുകയാണ് വേണ്ടത്. സാമ്പത്തിക സംവരണ വിഷയത്തിൽ ഇടതുപക്ഷത്തിനും സംഘ്പരിവാറിനും ഒരേ നാവാണുള്ളതെന്നു ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹ്യമായും രാഷ്ട്രീയമായും ഉയർത്തിക്കൊണ്ടു വരാൻ ഭരണഘടന ഉറപ്പു നൽകിയ സംവരണാവകാശങ്ങൾ കുറുക്കുവഴികളിലൂടെ അട്ടിമറിക്കാനുള്ള ഏതൊരു ശ്രമത്തെയും സംവരണീയ സമൂഹങ്ങൾ ഐക്യത്തോടെ പ്രതിരോധിക്കുമെന്നും സംവരണവുമായി ബന്ധപ്പെട്ട മൗലികലക്ഷ്യങ്ങളെ റദ്ദ് ചെയ്യുന്ന സാമ്പത്തിക സംവരണ വാദങ്ങളെ തള്ളിക്കളയുന്നുവെന്നും സംവരണവുമായി ബന്ധപ്പെട്ട മൗലികമായ അക്കാദമിക - രാഷ്ട്രീയ ചർച്ചകൾക്കും അവകാശ സംരക്ഷണ കൂട്ടായ്മകൾക്കും വരുംകാലത്തു കേരളത്തിൽ നേതൃത്വം നൽകുന്നതായിരിക്കുമെന്നും
സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഒപ്പ് വെച്ചവർ
1.സുരേന്ദ്രൻ കോട്ടക്കൽ (കേരള വിശ്വകർമ )
2. രമേശ് കോട്ടയപ്പുറത്
(എസ് എൻ ഡി പി യൂത്ത് വിങ്)
3. ടി. പി. ഹാരിസ്
(എം എസ് എഫ്)
4.ജസീം സുൽത്താൻ (ഫ്രറ്റേണിറ്റി )
5. ഡി. രതിഷ്
(ബിഎസ് പി
6. സി കെ.എം നഈം (എസ്.ഐ.ഒ)
7. എ.പി സുധീഷ് ( ദളിത് ലീഗ് യൂത്ത് )
8.സയ്യിദ് ഉമർ വി ടി
(എം എസ് എം)
9.മുഹമ്മദ് റിസ്വാൻ (എൻ എസ് എൽ )
10.ഷനാനീറ (ജി ഐ ഒ)
11. മുഹമ്മദ് വഫ (ഐ എസ് എഫ്)
12. ഷമീം ചൂനൂർ (സോളിഡാരിറ്റി)
13. ജബ്ബാർ പെരിന്തൽമണ്ണ (തനിമ)
14. ഷമീം മമ്പാട്
(എം ഇ എസ് യൂത്ത് വിങ് )