മലപ്പുറം:സാഹോദര്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യം എന്ന ലക്ഷ്യവുമായിവിദ്യാർത്ഥി യുവജനങ്ങളെ ലക്ഷ്യമിട്ട് രൂപവത്കരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെമലപ്പുറം ജില്ല പ്രഖ്യാപനം സെപ്റ്റംബർ 23ന് മലപ്പുറം ടൗൺഹാളിൽ നടക്കും. അടിച്ചമർത്തപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന സാഹോദര്യമാണ് ഫ്രറ്റേണിറ്റിയുടെലക്ഷ്യം. യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സംഭവിച്ച അപചയത്തിൽ നിന്നും യതാർഥലക്ഷ്യത്തിലേക്ക് എത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ജനാധിപത്യ മതേതരവിശ്വാസികൾക്ക് ആവേശം നൽകുന്ന ഒരു കൂട്ടായ്മയായിരിക്കും ഇതെന്ന് സംഘാടകർ വ്യക്തമാക്കി.

 

മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ഫ്രറ്റേണിറ്റിമലപ്പുറം ജില്ല പ്രഖ്യാപന സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു.വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.ഐ റഷീദ് മാസ്റ്റർ ചെയർമാനും, കൃഷ്ണൻകുനിയിൽ വൈസ് ചെയർമാനും ശാക്കിർ ചങ്ങരംകുളം ജനറൽ കൺവീനറുമാണ്. എ സദറുദീൻ ആണ്അസി.കൺവീനർ.

വിവിധ വകുപ്പ് കൺവീനർമാരായി നാസർ കീഴുപറമ്പ്, ഫാസിൽ മഞ്ചേരി, സാലിഹ്കുന്നക്കാവ് (പ്രതിനിധി), മുനീബ് കാരക്കുന്ന്, ഷാഫി കൂട്ടിലങ്ങാടി(പ്രോഗ്രാം), സാബിർ മലപ്പുറം, എൻ.കെ ഹാദിഖ് (സ്റ്റേജ്, ലൈറ്റ് & സൗണ്ട്)എ ഫാറൂഖ്, മെഹബൂബ്, റബീ ഹുസൈൻ (പി.ആർ & മീഡിയ), ഗണേശ് വടേരി, ഫായിസകരുവാരക്കുണ്ട് (പ്രചാരണം) കെ മുസ്തഫ മാസ്റ്റർ, അജ്മൽ കോഡൂർ (ടൗൺപ്രചാരണം), സി.എച്ച് അബ്ദുൽ ഖാദർ, സുഭദ്ര വണ്ടൂർ, ശാക്കിർ മോങ്ങം(റിസപ്ഷൻ),ആരിഫ് ചുണ്ടയിൽ, സക്കീർ വടക്കാങ്ങര (ഹാൾ സജ്ജീകരണം), ഖാദർ അങ്ങാടിപ്പുറം,ജലീൽ കോഡൂർ (വളണ്ടിയർ), ജംഷീൽ അബൂബക്കർ, അഷ്ഫാഖ് മഞ്ചേരി (റെക്കോർഡ്, ലൈവ്& സോഷ്യൽ മീഡിയ), റംല മമ്പാട്, ഫസൽ തിരൂർക്കാട് (രജിസ്ട്രേഷൻ), സി.എച്ച്സലാം (ട്രാഫിക് & പാർക്കിങ്).