- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ഇ.എസ് പൊന്നാനിയെ വിദ്യാഭ്യാസത്തിന് വിട്ട് കൊടുക്കുക:ഫ്രറ്റേർണിറ്റി
മലപ്പുറം:എം.ഇ.എസ് പൊന്നാനി കോളേജിൽ എസ്. എഫ്.ഐ യുടെ അക്രമരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും അതിന് ഒത്താശ ചെയ്യുന്ന തരത്തിലുള്ള നടപടികളിലേക്ക് കോളേജ് മാനേജ്മെന്റ് നീങ്ങരുതെന്നും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. വലിയ തോതിലുള്ള അക്രമങ്ങളാണ് എസ്.എഫ്.ഐ കോളേജിൽ അഴിച്ചു വിട്ടത്.കോളേജിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ ഗുണ്ടായിസമാണ് കാണിക്കുന്നത്.കോളേജിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തകിടം മറിച്ച് വിദ്യാർത്ഥികളെ മുഴുവൻ ഭീഷണിപ്പെടുത്തിയാണ് അവിടെ നിരാഹാര നാടകം അരങ്ങേറുന്നത്. കോളേജ് അധികൃതരും ഒത്തുതീർപ്പ് മനോഭാവമാണ് കാണിക്കുന്നത്. കുറ്റക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കണ്ടതുണ്ട്.കാമ്പസിൽ ജനാധിപത്യമാണ് അട്ടിമറിക്കപ്പെടുന്നത്. ഇത് ഒരിക്കലും അനുവദിച്ചു കൂടാ.ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ,ജനറൽ സെക്രട്ടറിമാരായ ജസീൽ മമ്പാട്,രജിത മഞ്ചേരി,വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി,സെക്രട്ടറിമാരായ ഹബീബ് സി.പി,ബാസിത് താനൂർ,ബാസിത് മലപ്പുറം, ആസിഫ്, സ്വാ
മലപ്പുറം:എം.ഇ.എസ് പൊന്നാനി കോളേജിൽ എസ്. എഫ്.ഐ യുടെ അക്രമരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും അതിന് ഒത്താശ ചെയ്യുന്ന തരത്തിലുള്ള നടപടികളിലേക്ക് കോളേജ് മാനേജ്മെന്റ് നീങ്ങരുതെന്നും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
വലിയ തോതിലുള്ള അക്രമങ്ങളാണ് എസ്.എഫ്.ഐ കോളേജിൽ അഴിച്ചു വിട്ടത്.കോളേജിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ ഗുണ്ടായിസമാണ് കാണിക്കുന്നത്.കോളേജിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ തകിടം മറിച്ച് വിദ്യാർത്ഥികളെ മുഴുവൻ ഭീഷണിപ്പെടുത്തിയാണ് അവിടെ നിരാഹാര നാടകം അരങ്ങേറുന്നത്.
കോളേജ് അധികൃതരും ഒത്തുതീർപ്പ് മനോഭാവമാണ് കാണിക്കുന്നത്. കുറ്റക്കാരായ മുഴുവൻ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷാനടപടികൾ സ്വീകരിക്കണ്ടതുണ്ട്.കാമ്പസിൽ ജനാധിപത്യമാണ് അട്ടിമറിക്കപ്പെടുന്നത്. ഇത് ഒരിക്കലും അനുവദിച്ചു കൂടാ.ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ,ജനറൽ സെക്രട്ടറിമാരായ ജസീൽ മമ്പാട്,രജിത മഞ്ചേരി,വൈസ് പ്രസിഡന്റ് ബഷീർ തൃപ്പനച്ചി,സെക്രട്ടറിമാരായ ഹബീബ് സി.പി,ബാസിത് താനൂർ,ബാസിത് മലപ്പുറം, ആസിഫ്, സ്വാലിഹ് കുന്നക്കാവ് എന്നിവർ സംസാരിച്ചു.