മലപ്പുറം:രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാമെന്നത് വ്യാമോഹം മാത്രമാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ.ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി മലപ്പുറം ഗവ:കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു കോടതിവിധി ഉണ്ടാവാനിടയുണ്ടായ സാഹചര്യത്തിന്റെ ധാർമികമായ എല്ലാ ഉത്തരവാദിത്തവും എസ്.എഫ്.ഐ ക്കാണെന്നും എസ്. എഫ്.ഐ യുടെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജ്മൽ മമ്പാടും അമീൻ കാരക്കുന്നും രചന നിർവഹിച്ച് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രതിഷേധപ്പാട്ട് ഹാഷിം മഞ്ചേരി അവതരിപ്പിച്ചു.ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റംഗം ഷാഫി കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു.ജില്ലാ സമിതിയംഗം റസീൻബാബു,മലപ്പുറം ഗവ: കോളേജ് വിദ്യാർത്ഥികളായ അൻഷിദ,ശാമിൽ എന്നിവർ സംസാരിച്ചു