മലപ്പുറം:ഭീമ കൊറേഗാവ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദലിതർക്കു നേരെ സംഘ് പരിവാർ ഗുണ്ടകൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ മുഴുവൻ കാമ്പസുകളിലും പ്രതിഷേധ പരിപാടികൾ നടത്താൻ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

രാജ്യത്ത് നിലനിൽക്കുന്ന സംഘ് പരിവാർ സമഗ്രാധിപത്യ പ്രവണത സൃഷ്ടിക്കുന്ന ഭീതിയുടെ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണിത്. ജാതി വെറിയും അസഹിഷ്ണുതയുമാണ് ഈ ആക്രമണത്തിനു പിന്നിലെ കാരണം. ആക്രമണത്തിനെതിരെ ഒന്നും ഉരിയാടാത്ത പ്രധാനമന്ത്രി സ്വന്തം രാഷ്ട്രീയം വീണ്ടും വ്യക്തമാക്കുകയാണ്. ഈ കാടത്തത്തിനെതിരെ കാമ്പസിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടുവരുമെന്നും ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി ജസീൽ മമ്പാട് പറഞ്ഞു.ജില്ലാ പ്രസിഡന്റ് ജസീം സുൽത്താന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രജിത മഞ്ചേരി,ബഷീർ തൃപ്പനച്ചി, ആസിഫ്, നസീഹ, ,ബാസിത്,ഫാസിൽ എന്നിവർ സംസാരിച്ചു.