- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലങ്കോട് ഇരവാലൻ സമുദായക്കാർക്ക് പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് അനുവദിക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
പാലക്കാട് : കൊല്ലങ്കോട് നമ്പർ 2 വില്ലേജ് ഓഫീസിനു മുൻപിൽ വർഗ്ഗ സർട്ടിഫിക്കറ്റിനു വേണ്ടി സമരം ചെയ്യുന്ന ഇരവാലൻ സമുദായക്കാർക്ക് ഉടൻ വർഗ്ഗ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം ആവശ്യപ്പെട്ടു. പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ വ്യക്തിഗത ആനുകൂല്യങ്ങളോ, വികസന പ്രവർത്തനങ്ങളോ നിലവിൽ പുത്തൻ പാടം, കാട്ടുശ്ശേരി ഊരുകളിലെ ഇരവാലർക്ക് ലഭ്യമാകുന്നില്ല. 150 ഓളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോർത്ഥികൾക്ക് വർഗ്ഗ സർട്ടിഫിക്കറ്റ് ഇല്ലാത്തത്ത തിനാൽ ഉദ്യോഗം നഷ്ടപ്പെടുകയാണ്. കാലങ്ങളായി ഭരണകൂടവും, ഉദ്യോഗസ്ഥ ലോബിയും. പിന്നോക്ക സമുദായങ്ങളോട് കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണ് ഇത്. അനിശ്ചിതകാല സത്യാഗ്രഹ സമരപന്തലും, ഊരും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഡി.രാജേഷ്, സെക്രട്ടറി സതീഷ് മേപ്പറമ്പ്, കമ്മിറ്റിയംഗങ്ങളായ അക്‌ബർ അലി കൊല
പാലക്കാട് : കൊല്ലങ്കോട് നമ്പർ 2 വില്ലേജ് ഓഫീസിനു മുൻപിൽ വർഗ്ഗ സർട്ടിഫിക്കറ്റിനു വേണ്ടി സമരം ചെയ്യുന്ന ഇരവാലൻ സമുദായക്കാർക്ക് ഉടൻ വർഗ്ഗ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് റഷാദ് പുതുനഗരം ആവശ്യപ്പെട്ടു.
പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ വ്യക്തിഗത ആനുകൂല്യങ്ങളോ, വികസന പ്രവർത്തനങ്ങളോ നിലവിൽ പുത്തൻ പാടം, കാട്ടുശ്ശേരി ഊരുകളിലെ ഇരവാലർക്ക് ലഭ്യമാകുന്നില്ല. 150 ഓളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോർത്ഥികൾക്ക് വർഗ്ഗ സർട്ടിഫിക്കറ്റ് ഇല്ലാത്തത്ത തിനാൽ ഉദ്യോഗം നഷ്ടപ്പെടുകയാണ്. കാലങ്ങളായി ഭരണകൂടവും, ഉദ്യോഗസ്ഥ ലോബിയും. പിന്നോക്ക സമുദായങ്ങളോട് കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണ് ഇത്. അനിശ്ചിതകാല സത്യാഗ്രഹ സമരപന്തലും, ഊരും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഡി.രാജേഷ്, സെക്രട്ടറി സതീഷ് മേപ്പറമ്പ്, കമ്മിറ്റിയംഗങ്ങളായ അക്‌ബർ അലി കൊല്ലങ്കോട്, അഫ്സൽ മജീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.