മലപ്പുറം: കാമ്പസുകളിലെ വിദ്യാർത്ഥികൾ പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാരാണെന്നും അവരുടെ രാഷ്ട്രീയ സംഘാടനത്തെ ചോദ്യം ചെയ്യുന്നത് പൗരസ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. കാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കങ്ങൾ മുഴുവൻ വിദ്യാർത്ഥികളും അണിനിരന്ന് ചെറുക്കണം.കാമ്പസുകളിൽ ഇത്തരം ചെറുത്ത് നിൽപ്പ് പരിപാടികൾക്കും പ്രതിഷേധങ്ങൾക്കും ഫ്രറ്റേണിറ്റി നേതൃത്വം നൽകും.

ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മുഴുവൻ കാമ്പസുകളിലും പ്രതിഷേധ പ്രകടനം, വിദ്യാർത്ഥി ചങ്ങല, ഒപ്പുമരം ,പ്രതിഷേധ പാട്ട് ,ഏകാംഗ നാടകം തുടങ്ങി വ്യത്യസ്ഥ പ്രതിഷേധ പരിപാടികൾ നടക്കും. ഹെന്നാന്നി എം.ഇ.എസ്ലും മലപ്പുറം ഗവൺമെന്റ് കോളേജിലും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജസീൽ മമ്പാട് അറിയിച്ചു.

യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാപ്രസിഡന്റ് ജസിം സുൽത്താൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജബ്ബാർ പെരിന്തൽമണ്ണ,അഷ്ഫാക് മഞ്ചേരി, സുകൈന, പി.പി.അബ്ദുൽ ബാസിത്ത്, ഷാഫി കൂട്ടിലങ്ങാടി,ബാസിത് താനൂർ,നാസിറ തയ്യിൽ ,ടി ആസിഫലി എന്നിവർ സംസാരിച്ചു.