തേഞ്ഞിപ്പലം: പ്രൈവറ്റ് ബിരുധ റജിസ്‌ട്രേഷൻ റദാക്കുകയും ഫീസ് കുത്തനെ ഉയർത്തുകയും ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രൈവറ്റ് വിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ സർവ്വകലാശാല മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപത് ശതമാനം വരുന്ന പ്രൈവറ്റ് വിദ്യാർത്ഥികളുടെ പ്രശ്‌നം തികഞ്ഞ അവധാനതയോടെയാണ് വി സി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. ഉടൻ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സർവ്വകലാശാല സ്തംഭിപ്പിക്കുന്ന സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം താക്കീത് ചെയ്തു.മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബാസിത്ത് താനൂർ സംസാരിച്ചു. ശാക്കിർ ,അഷ്ഫാഖ് മഞ്ചേരി, ഷരീഫ്, സഫ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.