കോഴിക്കോട്:'സാമ്പത്തിക സംവരണം, സാമൂഹ്യനീതിയെ അട്ടിമറിക്കരുത് ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 13 ബുധൻ വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ പ്രഭാഷണം സംലടിപ്പിക്കുന്നു.

ഇടതുപക്ഷ സർക്കാർ ദേവസ്വം ബോർഡിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്ന സാമ്പത്തിക സംവരണം എന്ന ആശയം ഭരണഘടനാ മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി എന്ന ആശയത്തിന്റെ കടക്കൽ കത്തി വെക്കാൻ ഉള്ള ശ്രമമാണ്. സർക്കാറിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ , ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരളത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

സംവരണ പ്രക്ഷോഭത്തിലെ പുതിയ ഘട്ടങ്ങളിലേക്കുള്ള പ്രവേശനം എന്ന നിലക്ക് സംവരണത്തിന്റെ ആശയ പരിസരത്തെ പരിപാടി വിശകലനം ചെയ്യുന്നു.സംവരണം: ചരിത്രവും വർത്തമാനവും,സംവരണത്തിന്റെ രാഷ്ട്രീയവും, സംവരണീയരുടെ രാഷ്ട്രീയവും, കേരളത്തിലെ മുന്നണി രാഷ്ട്രീയവും, സംവരണ നിലപാടുകളും എന്നീ വിഷയങ്ങളിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗം പി.കെ സാദിഖ് മമ്പാട്, മാധ്യമ പ്രവർത്തകൻ എസ്.എ അജിംസ്എന്നിവർ പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നതാണ്.