- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജന്റർ സമൂഹത്തോടുള്ള പൊലീസ് വേട്ട: കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുക- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
കോഴിക്കോട് : കോഴിക്കോട് ട്രാൻസ്‌ജെൻഡേഴ്‌സിനു നേരെ പൊലീസ് നടത്തിയ അതിക്രമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്രോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി.സി പറഞ്ഞു. ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ചിനടുത്ത് വെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ച ജാസ്മിൻ, സുസ്മി എന്നീ ട്രാൻസ്‌ജെൻ ഡേഴ്‌സിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി താജ് റോഡിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മർദിക്കുകയും, ഞങ്ങൾ ചത്തുപോവുമെന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ചാവേണ്ടവരാണ് എന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മർദനം. ക്രൂരമായ മർദ്ദനമേറ്റ ജാസ്മിൻ ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി, സൂര്യപ്രഭ,ഗസ്സാലി എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
കോഴിക്കോട് : കോഴിക്കോട് ട്രാൻസ്‌ജെൻഡേഴ്‌സിനു നേരെ പൊലീസ് നടത്തിയ അതിക്രമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്രോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സജീർ ടി.സി പറഞ്ഞു.
ബുധനാഴ്ച രാത്രി കോഴിക്കോട് ബീച്ചിനടുത്ത് വെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ച ജാസ്മിൻ, സുസ്മി എന്നീ ട്രാൻസ്‌ജെൻ ഡേഴ്‌സിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി താജ് റോഡിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മർദിക്കുകയും, ഞങ്ങൾ ചത്തുപോവുമെന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ചാവേണ്ടവരാണ് എന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മർദനം.
ക്രൂരമായ മർദ്ദനമേറ്റ ജാസ്മിൻ ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി, സൂര്യപ്രഭ,ഗസ്സാലി എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.