മലപ്പുറം: രോഹിത് വെമുലയുടെ രണ്ടാം രക്തസാക്ഷി ദിനമായ ഇന്ന് ജില്ലയിലെ മുഴുവൻ കാമ്പസുകളിലും രോഹിത് സ്‌ക്വയർ തീർക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ജസീൽ മമ്പാട് പറഞ്ഞു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം.ഒ കോളേജിൽ ഫ്രറ്റേണിറ്റി സംസ്ഥാന സമിതിയംഗം മീനു കൊല്ലം നിർവഹിക്കും.

നവജനാധിപത്യ മുന്നേറ്റത്തിന്റെ രണ്ടാം വാർഷിക ദിനം കൂടിയായ രോഹിത് വെമുല രക്ത സാക്ഷി ദിനത്തിൽ പുതു രാഷ്ട്രീയ ചർച്ചകൾക്കും കൂട്ടായമകൾക്കും നേതൃത്വം നൽകാനും ഫ്രറ്റേണിറ്റി തീരുമാനിച്ചു .ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു.

രജിത മഞ്ചേരി,ബഷീർ തൃപ്പനച്ചി, സാബിക്ക് വെട്ടം,ബാസിത് മലപ്പുറം,നസീഹ കൂട്ടിൽ,അഫ്‌സൽ മങ്കട,ഫാസിൽ മഞ്ചേരി,അജ്മൽ ചെറുകുളമ്പ്,ജാഫർ വളാഞ്ചേരി,ആസിഫ് മലപ്പുറം,യാസിർ വാണിയമ്പലം എന്നിവർ സംസാരിച്ചു.