കോഴിക്കോട്: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം ഒരു വർഷം തികയുന്ന ഈ അവസരത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്‌റാഹീം ആവശ്യപ്പെട്ടു.

നജീബിനെ കാണാതാക്കിയ, സംഘ് പരിവാർ ഫാസിസ്റ്റുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംലടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറവികളുടെ കാലത്ത് ഓർമകൾ തന്നെ സമരമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സജീർ ടി.സി സ്വാഗതവും സെക്രട്ടറി ലബീബ് കായക്കൊടി നന്ദിയും പറഞ്ഞു. സുഫാന ഇസ്ഹാഖ്, മുസ്ലിഹ് പെരിങ്ങൊളം, മുഹമ്മദ് ഗസ്സാലി എന്നിവർ നേത്രത്വം നൽകി.