മുക്കം: ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറവും ജനകീയ സമരസമിതിയും നടത്തുന്ന പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യം.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിമാവിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ നിർവഹിച്ചു. ഫ്രറ്റേണിറ്റിമൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.

എരഞ്ഞിമാവിൽ നിന്ന് ആരംഭിച്ച ഗെയിൽ വിരുദ്ധ പ്രകടനം സമരഭൂമി സന്ദർശിച്ച് കൊടി നാട്ടി.തുടർന്ന് സമരപന്തൽ സന്ദർശിച്ച് സമരസമിതിക്ക് അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. പ്രകടനത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മറ്റി അംഗങ്ങളായ മെഹ്ജബിൻ, ഹാഷിം അക്കരടത്തിൽ, റഹീം ചേന്ദമംഗല്ലൂർ, അൻഷാദ് റഹ്മാൻ, റിസാന ഒ, തസ്‌നീം കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.