- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരടിപ്പാറ ആദിവാസി കോളനിയിലെ ദുരിതം അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
പാലക്കാട്: കൊഴിഞ്ഞാമ്പാറ കരടിപ്പാറ ആദിവാസി കോളനിയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ഭരണാധികാരികൾ കണ്ണുതുറക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ്പ്രസിഡന്റ് പി.ഡി രാജേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാന - ജില്ല പ്രഖ്യാപനങ്ങളൊക്കെ സർക്കാർ നടത്തിയിട്ടുണ്ടെങ്കിലും കോളനിവാസികൾക്ക് വെട്ടം കാണാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല. തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ അടിസ്ഥാന രേഖകൾ പോലും ലഭ്യമാകാത്തതിനാൽ ന്യായമായ അവകാശങ്ങൾ ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. കോളനിയോടുള്ള അവഗണന ഇനിയും തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി മുകേഷ് പാലക്കാട്, വൈസ് പ്രസിഡന്റ് പി.ഡി രാജേഷ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അക്‌ബറലി കൊല്ലങ്കോട്, രഞ്ജിൻ കൃഷ്ണ എന്നിവർ സന്ദർശനം നടത്തി കോളനിവാസികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കോളനിയിൽ പട്ടിണിയാണെന്ന വിവരത്തെ തുടർന്ന് രണ്ടാഴ്
പാലക്കാട്: കൊഴിഞ്ഞാമ്പാറ കരടിപ്പാറ ആദിവാസി കോളനിയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ഭരണാധികാരികൾ കണ്ണുതുറക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല വൈസ്പ്രസിഡന്റ് പി.ഡി രാജേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാന - ജില്ല പ്രഖ്യാപനങ്ങളൊക്കെ സർക്കാർ നടത്തിയിട്ടുണ്ടെങ്കിലും കോളനിവാസികൾക്ക് വെട്ടം കാണാനുള്ള ഭാഗ്യം ഇതുവരെയുണ്ടായിട്ടില്ല.
തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ അടിസ്ഥാന രേഖകൾ പോലും ലഭ്യമാകാത്തതിനാൽ ന്യായമായ അവകാശങ്ങൾ ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. കോളനിയോടുള്ള അവഗണന ഇനിയും തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി മുകേഷ് പാലക്കാട്, വൈസ് പ്രസിഡന്റ് പി.ഡി രാജേഷ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ അക്‌ബറലി കൊല്ലങ്കോട്, രഞ്ജിൻ കൃഷ്ണ എന്നിവർ സന്ദർശനം നടത്തി കോളനിവാസികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കോളനിയിൽ പട്ടിണിയാണെന്ന വിവരത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തിൽ കോളനിയിൽ അരി വിതരണം നടത്തിയിരുന്നു.