ത്തരങ്ങൾ വായിച്ച് പറഞ്ഞ് കൊടുത്തും പകരം പരീക്ഷ എഴുതാൻ ആളെ നൽകിയും 800 വ്യാജ വിദേശവിദ്യാർത്ഥികളെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് വഴി വിട്ട് സഹായിച്ച് വൻ തുകകൾ കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരുടെ ഗ്യാംഗ് കുറ്റക്കാരണെന്ന് നിർണായകമായ കോടതി വിധിയുണ്ടായി. ഈ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് വിസ എക്സ്റ്റൻഡ് ചെയ്യാൻ ബാങ്ക് സ്റ്റേറ്റ്മെന്റും ഇംഗ്ലീഷ് ടെസ്റ്റ് റിസൾട്ടും ഈ തട്ടിപ്പ് സംഘം പണം കൈപ്പറ്റി വ്യാജമായി ഉണ്ടാക്കി കൊടുത്തുവെന്നാണ് കേസ്. തങ്ങളുടെ പ്രവർത്തനം മൂലം മലയാളികൾ അടക്കം നിരവധി പേർ ' രക്ഷപ്പെട്ടു' വെന്നായിരുന്നു ഇവർ അകവാശപ്പെട്ടിരുന്നത്. ഇവർ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതോടെ സംഘത്തിലെ എല്ലാവർക്കും തടവ്ശിക്ഷ ഉറപ്പായിരിക്കുകയാണ്.

മൾട്ടിപ്പിൾ ചോയ്സ് ടെസ്റ്റിനെത്തുന്നവർക്ക് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്തും വേണ്ടുന്നവർക്ക് തങ്ങൾക്ക് പകരം പരീക്ഷ എഴുതാൻ പകരം ആളെ ഏർപ്പാടാക്കി കൊടുത്തുമായിരുന്നു ഈ സംഘം പണം സമ്പാദിച്ചിരുന്നത്.2014ൽ ബിബിസി പനോമര അന്വേഷണത്തിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ പുറത്തെത്തിയിരുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു. ഹരീന്ദർകുമാർ(31), തലാൽ ചൗധരി(30), ഷാഹീൻ അഹമ്മദ്(33), മുഹമ്മദ് ഹസൻ(37) എന്നിവരുടെ സംഘത്തിനാണ് ഇന്നലെ നടന്ന വിചാരണക്കൊടുവിൽ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇമിഗ്രേഷൻ നിയമത്തെ ലംഘിചച്ച് കൊണ്ട് ഇവർ 2012 ഒക്ടോബർ 17നും 2014 ഫെബ്രുവരി 10നും ഇടയിൽ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്.

നിയമവിരുദ്ധമായി തങ്ങളുടെ യുകെ വാസം നീട്ടുന്നതിനായി ശ്രമിച്ച ഇന്ത്യൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകളും വിദ്യാഭ്യാസ രേഖകളും പ്രദാനം ചെയ്തുവെന്ന ഈ കേസിൽ മൂന്ന് സ്ഥാപനങ്ങൾ ഭാഗഭാക്കായിട്ടുണ്ടെന്നും തെളിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ലാംഗ്വേജ് ടെസ്റ്റിങ് സ്ഥാപനങ്ങളിലൊന്നായ എഡ്യുക്കേഷനൽ ട്രെയിനിങ് സർവീസസ് ഗ്ലോബൽ( ഇടിഎസ്)നടത്തിയ ടെസ്റ്റുകളാണ് ഈ സ്ഥാപനങ്ങൾ ഗൂഢാലോചനയിലൂടെ അട്ടിമറിച്ചതെന്ന് സൗത്ത് വാർക്ക് ക്രൗൺ കോടക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളായ ഹേമന്ദ് കുമാർ, വാഹിദ സുൽത്താന എന്നിവർക്ക് മേൽ ന്യായവിധി നടപ്പിലാക്കാൻ ജൂറർമാർക്ക് സാധിച്ചില്ല. ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നവരെന്ന് സംശയിക്കുന്ന മറ്റ് ആറു പേർ തങ്ങൾക്ക് മുകളിൽ കേസ് ചാർ് ചെയ്യുന്നതിന് മുമ്പ് തന്നെ രാജ്യം വിട്ട് പോവുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഉൾപ്പെട്ടിരുന്ന ചൗധരി ബേക്കർ അൽ മുഹമ്മദ് ഹബീബ് ഇതിന് മുമ്പ് കുറ്റം സമ്മതിച്ചിരുന്നു. രണ്ട് മാസത്തെ വിചാരണക്കിടെ ഇയാൾ ഈ തട്ടിപ്പിന്റെ പ്രധാനപ്പെട്ട സാക്ഷിയുമായിരുന്നു.

സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ചൂഷണം ചെയ്യാനായി ഈ പ്രതികൾ വളരെ ആസൂത്രിതമായിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറായ ഡേവിഡ് വാൾബാങ്ക് പറയുന്നത്. തികച്ചും വ്യാവസായികാടിസ്ഥാനത്തിൽ വൻതുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണീ തട്ടിപ്പ് നടന്നതെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു. തട്ടിപ്പ് നടന്ന ടെസ്റ്റുകൾ ഈസ്റ്റ് ലണ്ടനിലെ ബൗവിലുള്ള മിലെ എൻഡ് റോഡിലെ ഏഡൻ കോളജ് ഇന്റർനാഷണലിലാണ് നടന്നതെന്ന് ജൂറർമാർക്ക് മുന്നിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. ഇവിടെ മുഹമ്മദ് ഹസൻ ഒരു ഇൻവിജിലേറ്ററുടെ വേഷമണിഞ്ഞെത്തിായണ് തങ്ങൾ കൈക്കൂലി കൈപ്പറ്റിയ വിദ്യാർത്ഥികളെ പരീക്ഷയിൽ സഹായിക്കാനെത്തിയതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരുന്നു.

പ്രതികളിലൊരാളായ ഹരീന്ദർ കുമാർ ഒരു ഇമിഗ്രേഷൻ അഡൈ്വസ് സർവീസ് നടത്തിയിരുന്നു. മിഡിൽ സെക്സിലെ സൗത്താളിലായിരുന്നു സ്റ്റുഡന്റ് വേ എഡ്യുക്കേഷൻ എന്ന ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 500 പൗണ്ട് കൊടുത്താൽ ഇത്തരം ടെസ്റ്റുകളിൽ പാസാകുമെന്ന ഉറപ്പായിരുന്നു വിദേശ വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനം നൽകിയിരുന്നത്. തങ്ങളുടെ ' എഡ്യുക്കേഷൻ കൺസൾട്ടിങ് കമ്പനി' യായ ടോട്ടൽ കെയർ ലണ്ടനിലൂടെ വിസ കാലാവധി വ്യാജമായി നീട്ടാനാഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികളെ ചൂണ്ടയിട്ട് പിടിച്ച് ഏഡൻ കോളജ് ഇന്റർനാഷണലിലേക്ക് തിരിച്ച് വിടുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

ബേക്കർ ഹബീബ് ,ഹിക്കെർസ് എന്ന ഒരു സ്റ്റുഡന്റ് അഡൈ്വസ് ഏജൻസി ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പലിൽ നടത്തിയിരുന്നു. ഇയാൾ ആദ്യം ചൗധരിയെ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു മുമ്പ് ബംഗ്ലേദേശിൽ വച്ചായിരുന്നു ആദ്യമായി കണ്ടിരുന്നത്. കുറഞ്ഞ ഇംഗ്ലീഷ് കഴിവുകളുള്ള വിദേശ വിദ്യാർത്ഥികളെ മറ്റ് ഏജൻസികൾ കോളജുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് താൻ ഈ തട്ടിപ്പിൽ ഭാഗഭാക്കായതെന്ന് ബേക്കർ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ സംഘാംഗങ്ങൾ എല്ലാവരും ഒന്ന് ചേർന്ന് യുകെ കണ്ട ഏറ്റവും വലിയ ഇമിഗ്രേഷൻ തട്ടിപ്പുകളിലൊന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുമായിരുന്നു.