- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടത്തിലായ കമ്പനിയിൽ എത്തുന്ന പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ബ്രിട്ടനിലെ ഇന്ത്യക്കാരിക്ക് ഇനി ജയിലിൽ കഴിയാം; 6 കോടി രൂപ തട്ടിച്ച കേസിൽ അഞ്ജനക്ക് നാല് വർഷം തടവ്
ഫിനാൻഷ്യൽ സൂപ്പർവൈസർ എന്ന വിഐപി പദവിയുള്ള ജോലി തനിക്ക് തന്ന ആൽഫ എൽഎസ്ജി എന്ന എയർലൈൻ കാറ്ററിങ് സ്ഥാപനത്തെ കബളിപ്പിച്ച് 6 കോടി രൂപ തട്ടിപ്പാക്കിയ കേസിൽ ഇന്ത്യക്കാരിയായ അഞ്ജന അഗർവാളിന് ഇനി നാല് വർഷം അഴിയെണ്ണിക്കഴിയാം. മാഞ്ചസ്റ്റർ എയർപോർട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി നഷ്ടത്തിലായെന്ന് തിരിച്ചറിഞ്ഞ അഞ്ജന ഈ കമ്പനിയിലേക്ക് എത്തുന്ന പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. താൻ ജോലി ചെയ്തിരുന്ന കാലത്ത് ഇവർ കമ്പനിയുടെ സെയിൽസ് ലെഡ്ജർ വകുപ്പിൽ നിന്നും 24,500 പൗണ്ട് പ്രതിവർഷം അടിച്ച് മാറ്റിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. 12 വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് അതിലേക്കായിരുന്നു അഞ്ജന തട്ടിപ്പാക്കുന്ന പണം മാറ്റിയിരുന്നത്. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 90,000 പ ൗണ്ട് സ്വീകരിക്കാനായി ഒലിവിയ റെനീ എന്ന സ്ത്രീയെയും അഞ്ജന ഈ തട്ടിപ്പിലേക്കായി റിക്രൂട്ട് ചെയ്തിരുന്നു. പിന്നീട് ഇവർ ഇത് പങ്ക് വച്ചെടുക്കുകയും ചെയ്തിരുന്നു. അവസാനം ആൽഫ എൽഎസ്ജി ഈ തട്ടിപ
ഫിനാൻഷ്യൽ സൂപ്പർവൈസർ എന്ന വിഐപി പദവിയുള്ള ജോലി തനിക്ക് തന്ന ആൽഫ എൽഎസ്ജി എന്ന എയർലൈൻ കാറ്ററിങ് സ്ഥാപനത്തെ കബളിപ്പിച്ച് 6 കോടി രൂപ തട്ടിപ്പാക്കിയ കേസിൽ ഇന്ത്യക്കാരിയായ അഞ്ജന അഗർവാളിന് ഇനി നാല് വർഷം അഴിയെണ്ണിക്കഴിയാം. മാഞ്ചസ്റ്റർ എയർപോർട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി നഷ്ടത്തിലായെന്ന് തിരിച്ചറിഞ്ഞ അഞ്ജന ഈ കമ്പനിയിലേക്ക് എത്തുന്ന പണമെല്ലാം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. താൻ ജോലി ചെയ്തിരുന്ന കാലത്ത് ഇവർ കമ്പനിയുടെ സെയിൽസ് ലെഡ്ജർ വകുപ്പിൽ നിന്നും 24,500 പൗണ്ട് പ്രതിവർഷം അടിച്ച് മാറ്റിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
12 വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് അതിലേക്കായിരുന്നു അഞ്ജന തട്ടിപ്പാക്കുന്ന പണം മാറ്റിയിരുന്നത്. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 90,000 പ ൗണ്ട് സ്വീകരിക്കാനായി ഒലിവിയ റെനീ എന്ന സ്ത്രീയെയും അഞ്ജന ഈ തട്ടിപ്പിലേക്കായി റിക്രൂട്ട് ചെയ്തിരുന്നു. പിന്നീട് ഇവർ ഇത് പങ്ക് വച്ചെടുക്കുകയും ചെയ്തിരുന്നു. അവസാനം ആൽഫ എൽഎസ്ജി ഈ തട്ടിപ്പുകൾ തിരിച്ചറിയുന്നത് വരെ അഞ്ജന പണമടിച്ച് മാറ്റൽ രണ്ട് വർഷത്തോളം തുടർന്നിരുന്നു. ബ്രിട്ടീഷ് എയർവേസ്, എമിറേറ്റ്സ് എന്നിവയടക്കമുള്ള കമ്പനികളുടെ വിമാനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയാണിത്.
തങ്ങളുടെ അക്കൗണ്ടുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കമ്പനി ഇത് സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തിയിരുന്നത്. തുടർന്ന് അഞ്ജന വ്യാജ ഇൻവോയിസുകൾ ഉണ്ടാക്കുന്നതായി കമ്പനി ബോസുമാർ തിരിച്ചറിയുകയുമായിരുന്നു. കമ്പനി അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് അഞ്ജന ഈ തട്ടിപ്പ് നിരന്തരം നടത്തിക്കൊണ്ടിരുന്നത്. തങ്ങളെ കബളിപ്പിച്ച് ഈ യുവതി അതിഭീമമായ തട്ടിപ്പാണ് നടത്തിയതെന്നും തുടർന്ന് അത് വിദഗ്ധമായി മറച്ച് വച്ചുവെന്നും കമ്പനിയുടെ ഫിനാൻഷ്യൽ ഡയറക്ടറായ ലാൻ ഊക്കൻ പ്രതികരിച്ചു.
താൻ വ്യാജ അക്കൗണ്ടുകളുണ്ടാക്കുകയും പണം തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് മാഞ്ചസ്റ്ററിലെ മിൻഷുൽ സ്ട്രീറ്റ് കോടതിയിൽ അഞ്ജന സമ്മതിച്ചതിനെ തുടർന്ന് നാല് വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. സാൽഫോർഡിനടുത്ത് ലോവർ ബ്രൗറ്റണിലാണ് അഞ്ജന താമസിക്കുന്നത്. ഇതിന് പുറമെ ഈ തട്ടിപ്പിന് കൂട്ട് നിന്ന ഒലിവിയ റെനീ എന്ന 49കാരിയെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്. ഇവരും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.