- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയുടെ വിലയായി ചോദിച്ചത് 3300 രൂപ; ഉപഭോക്താവ് അയച്ചു തന്നത് 13300 രുപ; ഗൂഗിൾപേയിലെ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ആര്യ; പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പ് ദിനംപ്രതി മുഖംമാറ്റുന്നതാണ് നാം കാണുന്നത്. ഒന്നു പിടിക്കപ്പെടുമ്പോൾ മറ്റൊന്നു എന്ന തരത്തിൽ ദിവസേന തട്ടിപ്പുകൾ വ്യാപിക്കുകയാണ്. ഇപ്പോഴിത ഗുഗിൾപേ വഴിയുള്ള പുതിയ തട്ടിപ്പ് തുറന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ടെലിവിഷൻ സിനിമ താരം ആര്യ.സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണ് ആര്യ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.
'ഞാനിന്ന് ഫേസ് ചെയ്ത ഒരു ഫ്രോഡ് പണി നിങ്ങളെക്കൂടി അറിയിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ലൈവിൽ വന്നത്. ഓൺലൈനിൽ ബിസിനസ് നടത്തുന്ന എല്ലാവർക്കുമുള്ള ഒരു അലർട്ടായിട്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും അറിയാമായിരിക്കും എനിക്ക് ഓൺലൈനിൽ ബിസിനസ് ഉണ്ടെന്ന്. റീടെയിലും ഉണ്ട്.എനിക്ക് കാഞ്ചിവരം എന്ന സാരികൾക്കായുള്ള ബ്രാൻഡ് ഉണ്ട്. സാരികൾ ഓൺലൈനായി വിൽക്കുന്നുണ്ട്.
ഇന്ന് കാഞ്ചിവരത്തിന്റെ ഒഫിഷ്യൽ നമ്പറിലേക്ക് ഒരു മെസേജ് വന്നു.ഒരു സാരിയുടെ സ്ക്രീൻ ഷോട്ടയച്ച് ഇത് ലഭ്യമാണോയെന്ന് ചോദിച്ചായിരുന്നു വാട്സാപ്പ് മെസേജ്.ലഭ്യമാണെന്ന് പറഞ്ഞു. ഈ സാരി ഓർഡർ ചെയ്യാനാണെന്ന് പറഞ്ഞു. മൂവായിരം രൂപയുടെ സാരിയായിരുന്നു. എങ്ങനെയാണ് പെയ്മെന്റെന്ന് ചോദിച്ചു.ഗുജറാത്തിലേക്ക് ഷിപ്പ് ചെയ്യണമെന്ന് പറഞ്ഞു. ഗുജറാത്തിലേക്ക് ഷിപ്പ് ചെയ്യാൻ 300 ആണെന്ന് ഞാൻ അറിയിച്ചു. 3300 ആണ് ടോട്ടൽ പൈസ. അവർ ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞു. ഗൂഗിൾ പേ നമ്പർ കൊടുത്തു. നമുക്ക് സാധാരണ അവർ ഗൂഗിൾ പേ റസീപ്റ്റ് സ്ക്രീൻ ഷോട്ട് അയക്കുമല്ലോ. അവരത് അയച്ചു.13300 ആണ് അയച്ചിരിക്കുന്നത്.
അപ്പോൾ തന്നെ ഞാൻ അവരോട് പറഞ്ഞു നിങ്ങൾ 10000രൂപ കൂടുതലാണ് അയച്ചതെന്ന്. പിന്നെ അവർ തുരുതുരെ അത് തിരിച്ചയക്കണമെന്ന് പറഞ്ഞ് മെസേജ് അയച്ചുകൊണ്ടിരുന്നു.ആ നമ്പരിലേക്ക് പണം അയക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് ഗൂഗിൾ പേയുടെ ഒരു അലർട്ട് മെസേജ് വന്നു. സ്ഥിരം ഗൂഗിൾ പേയിൽ ട്രാൻസാക്ഷൻ നടത്താറുണ്ടെങ്കിലും ഇങ്ങനെയൊരു അലർട്ട് മെസേജ് അദ്യമായിട്ടായിരുന്നുവെന്ന് ആര്യ പറഞ്ഞു.
സഹോദരനോട് ചോദിച്ചപ്പോൾ ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്യാൻ പറഞ്ഞു. അപ്പോഴൊക്കെ അവർ മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റ് ഞാൻ ചോദിച്ചു. ബാങ്ക് അക്കൗണ്ടില്ലെന്ന് അവർ പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മനസിലായത് അവർ പൈസയല്ല അയച്ചത്. ടെക്സ്റ്റ് മെസേജ് ആയിട്ട് 13300 എന്ന് അയച്ചിരിക്കുകയാണ്. ബാങ്ക് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കിയപ്പോൾ പൈസ വന്നിട്ടില്ലെന്ന് മനസിലായി.
ഞങ്ങൾ തിരിച്ച് അതുപോലെ ഒരു മെസേജ് ടൈപ്പ് ചെയ്ത് അയച്ചുകൊടുത്തു. അപ്പോൾ തന്നെ അവർക്ക് കാര്യം മനസിലായി. നമ്മളെ ബ്ലോക്ക് ചെയ്ത് അവർ പോയി- ആര്യ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ