- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബശ്രീ അയൽക്കൂട്ടം വ്യാജരേഖകൾ ചമച്ച് പണം തട്ടാൻ ശ്രമം; തട്ടിപ്പ് മലപ്പുറം ജില്ലയിലെ അരീക്കോട്; മുൻ അംഗങ്ങളുടെ പരാതിയിൽ അന്വേഷണമാരംഭിച്ച് പൊലീസ്
അരിക്കോട്: മലപ്പുറം ജില്ലയിൽ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് ബാങ്കിൽ നിന്നും പണം തട്ടാൻ ശ്രമം.അരീക്കോട് 10 ാം വാർഡ് കൊഴകോട്ടൂർ പാറക്കുളം ഭാഗത്തെ വസന്തം കുടുംബശ്രീ ആയൽക്കൂട്ടത്തിന്റെ പേരിലാണ്് തട്ടിപ്പുകൾ നടന്നത്.അംഗങ്ങൾ അറിയാതെ സംഘാംഗങ്ങളുടെ വ്യാജരേഖകൾ ചമച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്.സംശയം തോന്നിയ അംഗങ്ങൾ പൊലീസിൽ പരാതി നൽകുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കാനാറാ ബാങ്കിന്റെ അരീക്കോട് ശാഖയിലാണ് ലോണിനായി അപേക്ഷസമർപ്പിച്ചത്. അയൽക്കൂട്ടത്തിൽ നിന്നും വിട്ടുനിന്ന റുഖിയ, ബീന എന്നിലവരുടെ ആധാർക്കാർഡിന്റെ കോപ്പി, ഫോട്ടോ എന്നിവ സംഘടിപ്പിച്ചു അവരുടെ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്നും അഞ്ചു ലക്ഷം വായ്പ എടുക്കാനായിരുന്നു ശ്രമം.ഇതിനിടയിൽ സംശയം തോന്നിയ മുൻ അയൽക്കൂട്ടം അംഗങ്ങൾ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഈ രണ്ടുപേരും രേഖാമൂലം കുടുംബശ്രീ ഉന്നത ഉദ്യോഗസ്ഥർക്കും ബാങ്ക് അധികൃതർക്കും പരാതി നൽകി.
പ്രഥമ പരിശോധനയിൽ ബാങ്ക് അധികൃതർക്കും നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്കും അരീക്കോട് പൊലീസിലും പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.പൊലീസ് അന്വേഷണം പൂർത്തിയായ ശേഷമാകും കുടുംബശ്രീ ഉന്നതാധികാരികളുടെ നടപടികൾ ഉണ്ടാവുക.
തട്ടിപ്പ് പുറത്ത് വന്ന സാബചര്യത്തിൽ മലപ്പുറം ജില്ലയിലെയും അരിക്കോട് പഞ്ചായത്തിലെയും മുഴുവൻ അയൽ കുട്ടങ്ങളുടെയും പണമിടപാടുകൾ അന്വേഷക്കണം തുടർ നടപടികൾ ഉണ്ടാവണമെന്നും ഉന്നതാധികാരികൾക്ക് നൽകിയ പരാതയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ