- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയ്ക്കും ഷാർജയ്ക്കും പിന്നാലെ അനധികൃത ടാക്സിക്കാരെ പിടികൂടാൻ അബുദബി പൊലീസും രംഗത്ത്; വ്യാജ സർവ്വീസ് നടത്തിയാൽ കർശന നടപടി
ദൂബൈയിലും ഷാർജയിലും അനധികൃത ടാക്‌സിക്കെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെ അബുദബിയിലും പൊലീസ് കർശന നടപടിയുമായി രംഗത്ത്. വ്യാജ ടാക്‌സിസർവീസ് നടത്തുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അബുദാബി പൊലീസ് നല്കി കഴിഞ്ഞു. യാത്രക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയാകുന്ന നിരവധി അപകടങ്ങൾ അനധികൃത ടാക്‌സി സർവീസു
ദൂബൈയിലും ഷാർജയിലും അനധികൃത ടാക്‌സിക്കെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെ അബുദബിയിലും പൊലീസ് കർശന നടപടിയുമായി രംഗത്ത്. വ്യാജ ടാക്‌സിസർവീസ് നടത്തുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അബുദാബി പൊലീസ് നല്കി കഴിഞ്ഞു.
യാത്രക്കാരുടെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയാകുന്ന നിരവധി അപകടങ്ങൾ അനധികൃത ടാക്‌സി സർവീസുകൾക്കു പിന്നിലുണ്ടെന്ന തിനാലാണ് ഇതിനെതിരെ അധികൃതർ രാജ്യവ്യാപകമായി നടപടി കർശനമാക്കുന്നത്.അനധികൃത ടാക്‌സികളെ നിരീക്ഷിക്കാൻ പൊലീസിലെ ട്രാൻസ്‌പോർട്ടേഷൻ വിഭാഗത്തിന്റെ കീഴിൽ പ്രത്യേക സംഘത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്.
യാത്രക്കാരെന്ന വ്യാജേന നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടാണ് പലപ്പോഴും ഇത്തരം സംഘങ്ങൾ നിയമലംഘകരെ പിടികൂടുന്നത്. വാഹനത്തിൽ കയറി ലക്ഷ്യസ്ഥാനവും പറഞ്ഞ് കൂലിയുമുറപ്പിച്ച് യാത്ര തുടങ്ങിയ ശേഷമാകും ഇത്തരക്കാരെ പിടികൂടുക.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ