- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഓപ്പൺ: വനിതാ ഡബിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് സഖ്യത്തിന്; സിംഗിൾസിന് പിന്നാലെ 'ഡബിൾസ്' കിരീടത്തിലും കയ്യൊപ്പ് ചാർത്തി ക്രെജിക്കോവ; 2000ൽ മേരി പിയേഴ്സിന് ശേഷം നേട്ടം ആദ്യം; ഇഗ- സാന്റെ സഖ്യത്തെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്
പാരീസ്: ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടത്തിനു പിന്നാലെ വനിതാ ഡബിൾസിലും ചാമ്പ്യനായി ചെക് റിപ്പബ്ലിക്കിന്റെ ബാർബൊറ ക്രെജിക്കോവ. അപൂർവ നേട്ടമാണ് റോളണ്ട് ഗാരോസിൽ ഇരുപത്തഞ്ചുകാരിയായ ചെക് താരം സ്വന്തമാക്കിയത്.
ഇഗ സ്വിയറ്റക്- മറ്റേക് സാന്റ്സ് എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചെക്കിന്റെ ബാർബോറ ക്രെജിക്കോവ- കാതറീന സിനിയകോവ സഖ്യം കിരീടം നേടിയത്. നേരത്തെ വനിതാ സിംഗിൾസ് കിരീടവും ക്രെജിക്കോവ നേടിയിരുന്നു. ഇതോടെ 2000ൽ മേരി പിയേഴ്സിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ സിംഗിൾസ്- ഡബിൾസ് കിരീടം നേടുന്ന താരമായി ക്രെജിക്കോവ.
ആധികാരികമായിരുന്നു ഇഗ- സാന്റെ സഖ്യത്തിനെതിരെ ചെക്ക് സഖ്യത്തിന്റെ പോരാട്ടം. 6-4, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും ജയിച്ചുകറിയത്. ഇതോടെ ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്താനും ചെക്ക് ജോഡിക്ക് സാധിച്ചു. ജൂനിയർ തലം മുതൽ ഒരുമിച്ച കളിക്കുന്ന ക്രെജിക്കോവ- സിനിയകോവ സഖ്യത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടമാണിത്.
നേരത്തെ സിംഗിൾസ് ഫൈനലിൽ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്‌കോർ 6-1, 2-6, 6-4.
ക്രെജിക്കോവയുടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. 40 വർഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ ഒരു ചെക്ക് താരം കിരീടം നേടുന്നത്. 1981ൽ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ ചെക്ക് താരം.
സ്പോർട്സ് ഡെസ്ക്