- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബാൾട്ടിമോർ കലാപം കൂടുതൽ സംസ്ഥാനങ്ങളിലേക്കും പടരുന്നു; പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് പതിനായിരങ്ങൾ
ബാൾട്ടിമോർ: കറുത്തവർഗക്കാരനായ ഫ്രെഡ്ഡി ഗ്രേ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തെ തുടർന്ന് ബാൾട്ടിമോറിൽ ആരംഭിച്ച ആഭ്യന്തര കലാപം യുഎസിലെ കൂടുതൽ സംസ്ഥാനങ്ങളിലേക്കും പടരുന്നു. ബാൾട്ടിമോർ നഗരം കൂടാതെ പ്രധാന യുഎസ് ഈസ്റ്റ് കോസ്റ്റ് സിറ്റികളിലെല്ലാം തന്നെ ആയിരക്കണക്കിന് ആൾക്കാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എല്ലാവരേയും പൊലീസ് തുല
ബാൾട്ടിമോർ: കറുത്തവർഗക്കാരനായ ഫ്രെഡ്ഡി ഗ്രേ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തെ തുടർന്ന് ബാൾട്ടിമോറിൽ ആരംഭിച്ച ആഭ്യന്തര കലാപം യുഎസിലെ കൂടുതൽ സംസ്ഥാനങ്ങളിലേക്കും പടരുന്നു. ബാൾട്ടിമോർ നഗരം കൂടാതെ പ്രധാന യുഎസ് ഈസ്റ്റ് കോസ്റ്റ് സിറ്റികളിലെല്ലാം തന്നെ ആയിരക്കണക്കിന് ആൾക്കാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എല്ലാവരേയും പൊലീസ് തുല്യപരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.
ഇതിൽ ഏറ്റവും വലിയ പ്രകടനം നടന്നത് ബാൾട്ടിമോറിൽ തന്നെയായിരുന്നു. സിറ്റി സെന്ററിലേക്ക് നടന്ന വൻ പ്രകടനം അക്ഷരാർഥത്തിൽ നിശ്ചലമാക്കി. ന്യൂയോർക്ക്, വാഷിങ്ടൺ, ബോസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലും വൻ പ്രതിഷേധമാണ് ഫ്രെഡ്ഡി േ്രഗ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറിയത്. കറുത്ത വർഗക്കാരോട് വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന വിവേചനത്തിനെതിരേ വികാരം ആളിക്കത്തുന്നത് ഈ പ്രതിഷേധ പ്രകടനങ്ങളിൽ കാണാമായിരുന്നു. ബാൾട്ടിമോർ ഒഴികെയുള്ള മേഖലകളിൽ അരങ്ങേറിയ പ്രകടനം പൊതുവേ സമാധാന പരമായിരുന്നുവെങ്കിലും ന്യൂയോർക്കിൽ പൊലീസ് 60-തിലധികം പ്രകടനക്കാരെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രകടനങ്ങളിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ഹൈസ്‌കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളുമായിരുന്നു. കറുത്തവർഗക്കാരോട് കാട്ടുന്ന അനീതിക്കെതിരേ പടപൊരുതാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഇവർ വ്യക്തമക്കിയത്. പ്രകടനത്തിൽ പങ്കെടുത്തവർ പ്ലക്കാർഡുകളും ഏന്തിയിരുന്നു.
അതേസമയം ബാൾട്ടിമോറിൽ പ്രഖ്യാപിച്ച കർഫ്യൂ ഇപ്പോഴും തുടരുകയാണ്. വൈകീട്ട് 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ. കർഫ്യൂ കാരണം കാര്യമായ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കലാപം നിയന്ത്രണ വിധേയമാക്കിയതായാണ് സൂചന. മേരിലാൻഡ് സ്‌റ്റേറ്റിലെ വിവിധ ഭാഗങ്ങളിൽനിന്ന് 1000ത്തോളം പൊലീസുകാരും 2000ത്തിലേറെ നാഷനൽ ഗാർഡ് സേനയുമാണ് നഗരത്തിലിറങ്ങിയത്. ന്യൂജഴ്‌സി, കൊളംബിയ ജില്ലയിൽനിന്നും പൊലീസ് ഉദ്യോഗസ്ഥർ എത്തി. നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ ഹെലികോപ്ടറുകളിൽ വ്യോമനിരീക്ഷണവും സായുധ വാഹനങ്ങളിൽ റോഡുകളിലും പൊലീസ് കർശന പരിശോധന നടത്തുകയാണ്.
പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്രെഡ്ഡി ഗ്രേ എന്ന യുവാവ് പൊലീസിന്റെ മർദനത്തെ തുടർന്ന് മരിക്കുകയായിരുന്നു. നട്ടെല്ലിനും കഴുത്തിനും മാരകമായി മുറിവേറ്റ േ്രഗ ഏഴു ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് മരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഫെർഗൂസനിൽ കറുത്ത വർഗക്കാരനായ യുവാവ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതും ഒട്ടേറെ കലാപങ്ങൾക്ക് വഴിവച്ചിരുന്നു. ഫെർഗൂസനിൽ ഉണ്ടായ ആഭ്യന്തര കലാപത്തിൽ ഒരു പൊലീസുകാരൻ മരിച്ചിരുന്നു.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ