- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2000 ദിർഹത്തിൽ താഴെ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്ക് ആശ്വസിക്കാം; സൗജന്യതാമസം ഉറപ്പുനൽകുന്ന നിയമം വരുന്നു
യുഎഇയിൽ രണ്ടായിരം ദിർഹത്തിൽ താഴെ ശമ്പളമുള്ള എല്ലാ പ്രവാസി തൊഴിലാളികൾക്കും സൗജന്യ താമസം ഉറപ്പുനൽകുന്ന നിയമം ഉടൻ നിലവിൽ വരും. ഇക്കാര്യം സംബന്ധിച്ചുള്ള ഉത്തരവ് മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. കുറഞ്ഞ വരുമാനമുള്ള ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ തീരുമാനം ഡിസംബർ മുതലാണ് കർശനമായി നടപ്പിലാക്കുക. തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് താമസ കേന്ദ്രങ്ങൾ ഒരുക്കേണ്ട ചുമതല. 50ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ ഉത്തരവ് ബാധകമാവുക. 2014ൽ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് 500ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ മാത്രമായിരുന്നു താമസ സൗകര്യം ഒരുക്കേണ്ടത്. തൊഴിലാളികൾക്കായി താമസ സൗകര്യങ്ങൾ ഒരുക്കുമ്പോൾ വൃത്തിയുള്ളതും ആരോഗ്യ, സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതുമായ കെട്ടിടങ്ങളിലാണ് തൊഴിലാളികൾക്ക് നൽകേണ്ടതെന്ന് നിയമം അനുശാസിക്കുന്നു. ഈ നിബന്ധനകൾ ഉറപ്പുവരുത്തുന്നുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കാനും സംവിധാനം ഏർപ്പെടുത്തുമെന്നും നിയമലംഘമ നടത്തുന്നവർക്കെതി
യുഎഇയിൽ രണ്ടായിരം ദിർഹത്തിൽ താഴെ ശമ്പളമുള്ള എല്ലാ പ്രവാസി തൊഴിലാളികൾക്കും സൗജന്യ താമസം ഉറപ്പുനൽകുന്ന നിയമം ഉടൻ നിലവിൽ വരും. ഇക്കാര്യം സംബന്ധിച്ചുള്ള ഉത്തരവ് മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. കുറഞ്ഞ വരുമാനമുള്ള ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ തീരുമാനം ഡിസംബർ മുതലാണ് കർശനമായി നടപ്പിലാക്കുക.
തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് താമസ കേന്ദ്രങ്ങൾ ഒരുക്കേണ്ട ചുമതല. 50ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ ഉത്തരവ് ബാധകമാവുക. 2014ൽ പ്രാബല്യത്തിൽ വന്ന നിയമം അനുസരിച്ച് 500ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ മാത്രമായിരുന്നു താമസ സൗകര്യം ഒരുക്കേണ്ടത്.
തൊഴിലാളികൾക്കായി താമസ സൗകര്യങ്ങൾ ഒരുക്കുമ്പോൾ വൃത്തിയുള്ളതും ആരോഗ്യ, സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതുമായ കെട്ടിടങ്ങളിലാണ് തൊഴിലാളികൾക്ക് നൽകേണ്ടതെന്ന് നിയമം അനുശാസിക്കുന്നു. ഈ നിബന്ധനകൾ ഉറപ്പുവരുത്തുന്നുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കാനും സംവിധാനം ഏർപ്പെടുത്തുമെന്നും നിയമലംഘമ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ചെറിയ വരുമാനക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മന്ത്രാലയം നിയോഗിച്ച സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമം നടപ്പാക്കുന്നത്. അബൂദബി, ദുബൈ നഗരങ്ങളിൽ താമസത്തിനായി ഉയർന്ന വാടക നൽകേണ്ടി വരുന്ന തൊഴിലാളികൾക്ക് നാട്ടിലേക്ക് അയക്കാൻ പോലും കൈയിൽ പണം ഉണ്ടാവില്ല. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ നിയമം നടപ്പിലാക്കുന്നത്.