- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിക്കു പിന്നാലെ ഷാർജയും ഉച്ചസമയത്തെ സൗജന്യ പാർക്കിങ് നിർത്തലാക്കുന്നു: ഒരു മണി മുതൽ നാലു മണി വരെ ലഭിച്ചിരുന്ന സൗജന്യ പാർക്കിങ് മാർച്ച് മുതൽ ലഭ്യമല്ല
ഷാർജ: ഉച്ച സമയത്ത് മുനിസിപ്പാലിറ്റി അനുവദിച്ചിരുന്ന സൗജന്യ പാർക്കിംഗിനും വിരാമമാകുന്നു. രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ പെയ്ഡ് പാർക്കിങ് ആണെന്നു വ്യക്തമാക്കിക്കൊണ്ട് എമിറേറ്റ് ആകമാനം ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഉച്ചയ്ക്ക് മൂന്നു മണിക്കൂർ സമയം ലഭിച്ചിരുന്ന സൗജന്യ പാർക്കിങ് ഇല്ലാതാവുകയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ നടത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ നവംബറിൽ ഇതു സംബന്ധിച്ച തീരുമാനം അധികൃതർ കൈക്കൊണ്ടിരുന്നു. മാർച്ച് ഒന്നു മുതൽ പുതിയ പാർക്കിങ് രീതി നടപ്പിൽ വരും. റമദാൻ മാസവും രാവിലെ എട്ടു മുതൽ അർധരാത്രി വരെ വാഹനം പാർക്ക് ചെയ്യാൻ പണം നൽകണമെന്നും മുന്നറിയിപ്പ് ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. 2016 ആദ്യം തന്നെ ദുബായിലും ഇത്തരത്തിൽ ഉച്ച സമയത്തെ സൗജന്യ പാർക്കിങ് എടുത്തു കളഞ്ഞിരുന്നു. ദുബായിലും വർക്കിങ് ഡേകളിൽ രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ തുടർച്ചയായി പെയ്ഡ് പാർക്കിങ് സംവിധാനമാണുള്ളത്.
ഷാർജ: ഉച്ച സമയത്ത് മുനിസിപ്പാലിറ്റി അനുവദിച്ചിരുന്ന സൗജന്യ പാർക്കിംഗിനും വിരാമമാകുന്നു. രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ പെയ്ഡ് പാർക്കിങ് ആണെന്നു വ്യക്തമാക്കിക്കൊണ്ട് എമിറേറ്റ് ആകമാനം ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ഉച്ചയ്ക്ക് മൂന്നു മണിക്കൂർ സമയം ലഭിച്ചിരുന്ന സൗജന്യ പാർക്കിങ് ഇല്ലാതാവുകയാണ്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ നടത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ നവംബറിൽ ഇതു സംബന്ധിച്ച തീരുമാനം അധികൃതർ കൈക്കൊണ്ടിരുന്നു. മാർച്ച് ഒന്നു മുതൽ പുതിയ പാർക്കിങ് രീതി നടപ്പിൽ വരും. റമദാൻ മാസവും രാവിലെ എട്ടു മുതൽ അർധരാത്രി വരെ വാഹനം പാർക്ക് ചെയ്യാൻ പണം നൽകണമെന്നും മുന്നറിയിപ്പ് ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
2016 ആദ്യം തന്നെ ദുബായിലും ഇത്തരത്തിൽ ഉച്ച സമയത്തെ സൗജന്യ പാർക്കിങ് എടുത്തു കളഞ്ഞിരുന്നു. ദുബായിലും വർക്കിങ് ഡേകളിൽ രാവിലെ എട്ടു മുതൽ രാത്രി പത്തു വരെ തുടർച്ചയായി പെയ്ഡ് പാർക്കിങ് സംവിധാനമാണുള്ളത്.