- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആതുര സേവന രംഗത്തെ വേറിട്ട മാതൃകയായി സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്'
ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കരായ ഏഷ്യൻ തൊഴിലാളികൾക്കായി സംഘടിപ്പിച്ച 'സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്' ആതുര സേവന രംഗത്തെ വേറിട്ട മാതൃകയായി. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ്ബ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഖത്തർ ഘടകം, ഫ്രന്റ്‌സ് കൾച്ചറൽ സെന്റർ എന്നിവയുടെ സംയുക്താഭ്യമുഖ്യത്തിൽ സലത്ത ജദീദിലെ താരിഖ് ബിൻ സിയാദ് ബോയ്‌സ് സെക്കന്ററി സ്‌കൂളിൽ
ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കരായ ഏഷ്യൻ തൊഴിലാളികൾക്കായി സംഘടിപ്പിച്ച 'സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്' ആതുര സേവന രംഗത്തെ വേറിട്ട മാതൃകയായി. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ്ബ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഖത്തർ ഘടകം, ഫ്രന്റ്‌സ് കൾച്ചറൽ സെന്റർ എന്നിവയുടെ സംയുക്താഭ്യമുഖ്യത്തിൽ സലത്ത ജദീദിലെ താരിഖ് ബിൻ സിയാദ് ബോയ്‌സ് സെക്കന്ററി സ്‌കൂളിൽ നടന്ന ക്യാമ്പ് ആയിരക്കണക്കിന് പേർ ഉപയോഗപ്പെടുത്തി. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മുൻകൂട്ടി രജിസ്ട്രർ ചെയ്ത ആളുകൾ ക്യാമ്പ് നടന്ന സലത്ത ജദീദിലുള്ള താരിഖ് ബിൻ സിയാദ് ഇൻഡിപ്പെന്റഡ് ബോയ്‌സ് സെക്കന്ററി സ്‌കൂളിൽ കാലത്ത് ഏഴു മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. ഉച്ചക്ക് രണ്ട് മണിവരെ കനത്ത തിരക്കാണ് ക്യാമ്പിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഉച്ചക്ക് ശേഷം എത്തിയ രോഗികൾക്കും ക്യാമ്പിൽ വിദഗ്ദ പരിശോധന സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഈ അവസരം നൂറുക്കണക്കിന് ആളുകൾ ഉപയോഗപ്പെടുത്തി.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ െ്രെപവറ്റ് അസോസിയേഷൻ ആൻഡ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയരക്ടർ നാജി അബ്ദുറബ്ബ് അൽ അജജി നിർവ്വഹിച്ചു. തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഖത്തർ തൊഴിൽ മന്ത്രാലയം ഇത്തരം സംരംഭങ്ങൾക്ക് സർവ്വ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ വികസനവമുമായി ബന്ധപ്പെട്ട് രൂപം നൽകിയ വിഷൻ 2030 യെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഇവയെന്നും അവധി ദിനത്തിൽ പോലും ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നോട്ട് വന്ന സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'ഭക്ഷ്യ സുരക്ഷ: കൃഷിയിടം മുതൽ ഭക്ഷണതളിക വരെ സുരക്ഷിത ഭക്ഷണം' എന്നതായിരുന്നു ക്യാമ്പിന്റെ പ്രമേയം.
ഖത്തർ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ അബ്ദുന്നാസർ അൽയാഫി, ഉരീദു കമ്മ്യൂണിറ്റി ആൻഡ് പി.ആർ ഡയരക്ടർ ഫാത്തിമ അൽ കുവാരി, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആർ.കെ സിങ്, െ്രെപമറി ഹെൽത്ത് കെയർ കോർപ്പറേഷൻ പബ്ലിക് റിലേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ മറിയം യാസീൻ അൽ ഹമ്മാദി, പെർമിനന്റ് ഡ്രഗ് കമ്മറ്റി സെക്രട്ടറി ജനറൽ ലെഫ്ന്റനന്റ് കേണൽ ഇബ്രാഹിം അൽ സമീഹ്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ അസിസ്റ്റന്റ് പി.ആർ. ഡയറക്ടർ ഖലീഫ അൽ യഹ്‌രി, സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് പൊതുജനാരോഗ്യ വിഭാഗം സ്‌പെഷലിസ്റ്റ് ഡോ: മുഹമ്മദ് അബ്ദുറഹ്മാൻ നൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ് ആൻഡ് ഐ.എം.എ ഖത്തർ പ്രസിഡന്റ് ഡോ: സമീർ മൂപ്പൻ ക്യാമ്പിനെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ഡോ: അൽ മുബശ്ശിർ അബൂബക്കർ അബ്ദു ഫറജ് (എസ്.സി.എച്ച്) ബ്രിഗേഡിയർ ഹാമിദ് അൽ യാഫിഅ്, അലി അൽ ഗരീബ് (ഖത്തർ ചാരിറ്റി), അയ്മൻ ബുഖാരി (ഡെപ്യൂട്ടി ഡയരക്ടർ താരിഖ് ബിൻ സിയാദ് സ്‌കൂൾ, സെലി്രബിറ്റിയായ ഷെഫ് അനിൽ കുമാർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ എഫ്.സി.സി ഗവേണിങ് ബോഡി ചെയർമാൻ മുഹമ്മദ് ഖുതുബ് നന്ദിയും അബ്ദുല്ല മൊഹിയുദ്ധീൻ ഖുർആൻ പാരായണവും നടത്തി.
ഓർത്തോപീടിക്, കാർഡിയോളജി, സ്‌കിൻ, ഒപ്താൽമോളജി, ഇ.എൻ.ടി ഡെന്റൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി 150 ൽ അധികം ഡോക്ടർമാർ ക്യാമ്പിൽ സേവനമനുഷ്ടിച്ചു. 200ൽ അധികം പരാമെഡിക്കൽ ജീവനക്കാരും വനിതകളുൾപ്പെടെ എണ്ണൂറിലധികം വളണ്ടിയർമാരും ക്യാമ്പിൽ സേവനം അനുഷ്ടിച്ചു. മുൻകൂട്ടി രജിസ്ട്രർ ചെയ്തവർക്ക് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയവക്ക് വിശദമായ ക്ലിനിക്കൽ പരിശോധനയും മറ്റ് വിദഗ്ധ പരിശോധനകളും കൗൺസലിംഗും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി. കൂടാതെ പ്രത്യേക പരിശോധന ആവശ്യമുള്ള മുൻകൂട്ടി രജിസ്ട്രർ ചെയതവർക്കായി ഫിസിയോ തെറാപ്പി ഫോറം ഖത്തറിന്റെ നേത്യത്വത്തിൽ ഫിസിയോതെറാപ്പി സൗകര്യവും ഇ.സി.ജി, അൾട്രസൗണ്ട് സ്‌കാനിങ്, എക്കോ, യൂറിൻ ടെസ്റ്റ്, ഗ്ലുക്കോമ ടെസ്റ്റ്, തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു. ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഡയബറ്റിക്ക് അസോസിയേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ പരിശോധന സംവിധാനം രണ്ടായിരത്തോളം പേർ ഉപയോഗപ്പെടുത്തി.
ഉച്ചക്ക് ശേഷം നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ ഡോ: ഫിർജിത്ത് (സൂര്യപ്രകാശത്തിലെ വൈറ്റമിൻ: മിഥ്യയും യാഥാർഥ്യവും), ഡോ: രവീന്ദ്രൻ (ജീവിത ശൈലീ രോഗങ്ങൾ ), ഡോ: മുഹമ്മദ് ഷഹീൻ അനോടിയിൽ ( പ്രമേഹത്തിന്റെ സങ്കീർണതകൾ), 6 ഡോ: കുമാരി ജോയി ( സ്ത്രീകളുടെ ആരോഗ്യം ദൈനദിന ജീവിതത്തിൽ, 'മാനസികാരോഗ്യം' പ്രശസ്ത പാചക വിദഗ്ദനും വോൾഡ് അസോസിയേഷൻ ഓഫ് ചെഫ്‌സ് സൊസൈറ്റി അംഗവുമായ ചെഫ് അനിൽ കുമാർ (ഭക്ഷണ തളികയിലെ സുരക്ഷിതത്വം) എന്നീ വിഷയങ്ങളിൽ സംസാരിച്ചു.
വിവിധ ഇന്ത്യൻ സ്‌കൂളുകൾ ഒരുക്കിയ ആരോഗ്യ ബോധവൽക്കരണ പവലിയനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, ഖത്തർ ഗ്രീൻ സെന്റർ, ഫ്രന്റ്‌സ് കൾച്ചറൽ സെന്റർ, സ്റ്റുഡൻസ് ഇന്ത്യ, ഹമദ് ഓഡിയോളജി വിഭാഗം, സിജി ഖത്തർ, കേരള ഫാർമസിസ്റ്റ് ഫോറം, എന്നിവരും പവലിയനുകൾ ഒരുക്കിയിരുന്നു. ഹമദ് െ്രെടനിങ് സെന്റർ നടത്തിയ ബേസിക് ലൈഫ് സപ്പോർട്ട് പ്രസൻേറഷൻ ഏറെ പേർക്ക് ഉപയോഗപ്രഥമായി. ഖത്തർ ഓർഗൺ ഡൊനേഷൻ ഫോറം ഒരുക്കിയ പ്രത്യേക കൗഡറിൽ നിരവധി പേർ അവയയവ ദാന സമ്മത പത്രം നൽകി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഒരുക്കിയ രക്തദാന സൗകര്യവും നിരവധി പേർ ഉപയോഗപ്പെടുത്തി.