- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സൗജന്യ ക്യാൻസർ അവബോധ ക്യാമ്പ് 16 നു ന്യൂയോർക്കിൽ
ന്യൂയോർക്ക്: എക്കോയുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി സഹകരിച്ച് 16 ഞായറാഴ്ച ന്യൂയോർക്, ന്യൂഹൈഡ് പാർക്കിലെ ഒഎഇഇ യിൽ സൗജന്യ ക്യാൻസർ അവബോധ ക്യാമ്പ് നടത്തുമെന്ന് എക്കോ ഭാരവാഹികളായ ഡോ. തോമസ് മാത്യു, ഡോ.പ്രീതി മേത്താ, സാബു ലൂക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പതിനൊന്നു മുതൽ നാലുവരെ ക്യാമ്പിൽ പങ്കെടുക്കാം. പ്രമുഖ ഡോക്ടർമാരുടെ സംഘം നയിക്കുന്ന കാൻസർ രോഗ അവബോധക്ലാസുകളും ക്യാമ്പിനോടനുബന്ധിച്ച് ഉണ്ടാകും. ബ്രസ്റ്റ് കാൻസർ, ലംഗ് കാൻസർ, കോളൻ കാൻസർ, ബ്ലഡ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, സ്മോക്കിങ് സെസേഷൻ ആൻഡ് ഇഫക്ട്സ് എന്നീവിഷയങ്ങളിൽ വിധഗ്ധർ നയിക്കുന്ന സ്‌ക്രീനിംഗും, ക്ലാസുകളും ക്യാമ്പിൽ ഉണ്ടാകും. പ്രമുഖ ഓങ്കോളജിസ്റ്റ്മാരായ ഡോ: അൻഷു മെഹ്റിഷി, ഡോ: ഷാന്താ ബജാജ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമാരായ ഡോ: നിലേഷ് മെഹ്ത, ഡോ: പ്രീതി മെഹ്ത, ഡോ: സക്കീന ഫർഹത്, ഡോ: സൂസൻ റമ്ദാനെ, ഡോ: ബിജു എബ്രഹാം, പൾമണോളജിസ്റ്റ് സന്ദീപ് മെഹ്റിഷി, ഇന്റേണൽ മെഡിസിൻ ആൻഡ് ജെറിയാറ്റിക് സ്പെഷ്യലിസ്റ്റ് ഡോ:
ന്യൂയോർക്ക്: എക്കോയുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി സഹകരിച്ച് 16 ഞായറാഴ്ച ന്യൂയോർക്, ന്യൂഹൈഡ് പാർക്കിലെ ഒഎഇഇ യിൽ സൗജന്യ ക്യാൻസർ അവബോധ ക്യാമ്പ് നടത്തുമെന്ന് എക്കോ ഭാരവാഹികളായ ഡോ. തോമസ് മാത്യു, ഡോ.പ്രീതി മേത്താ, സാബു ലൂക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പതിനൊന്നു മുതൽ നാലുവരെ ക്യാമ്പിൽ പങ്കെടുക്കാം. പ്രമുഖ ഡോക്ടർമാരുടെ സംഘം നയിക്കുന്ന കാൻസർ രോഗ അവബോധക്ലാസുകളും ക്യാമ്പിനോടനുബന്ധിച്ച് ഉണ്ടാകും. ബ്രസ്റ്റ് കാൻസർ, ലംഗ് കാൻസർ, കോളൻ കാൻസർ, ബ്ലഡ് കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, സ്മോക്കിങ് സെസേഷൻ ആൻഡ് ഇഫക്ട്സ് എന്നീവിഷയങ്ങളിൽ വിധഗ്ധർ നയിക്കുന്ന സ്‌ക്രീനിംഗും, ക്ലാസുകളും ക്യാമ്പിൽ ഉണ്ടാകും.
പ്രമുഖ ഓങ്കോളജിസ്റ്റ്മാരായ ഡോ: അൻഷു മെഹ്റിഷി, ഡോ: ഷാന്താ ബജാജ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമാരായ ഡോ: നിലേഷ് മെഹ്ത, ഡോ: പ്രീതി മെഹ്ത, ഡോ: സക്കീന ഫർഹത്, ഡോ: സൂസൻ റമ്ദാനെ, ഡോ: ബിജു എബ്രഹാം, പൾമണോളജിസ്റ്റ് സന്ദീപ് മെഹ്റിഷി, ഇന്റേണൽ മെഡിസിൻ ആൻഡ് ജെറിയാറ്റിക് സ്പെഷ്യലിസ്റ്റ് ഡോ: തോമസ് പി. മാത്യു, ഡോ: വിൽബർട്ട് മെനിഗോ തുടങ്ങിയ വിദഗ്ധരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തോമസ് കെ തോമസ് നടത്തുന്ന യോഗ മെഡിറ്റേഷൻ ക്ലാസും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 5168550700 എന്ന നമ്പരിലോ, echoforusa@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ് സൗജന്യ കാൻസർ ബോധവൽക്കരണ ക്യാമ്പിൽ രജിസ്ട്രേഷൻ തുടങ്ങി ക്യാമ്പിന്റെ എല്ലാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുമെന്നു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികളായ മേരി ഫിലിപ്പ്, ഉഷ ജോർജ്, ലീലാമ അപ്പുക്കുട്ടൻ, ലിസി ജോഷി എന്നിവർ അറിയിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു പോകുന്നു. പത്രസമ്മേളനത്തിൽ പങ്കെടുത്ത എല്ലാ മാധ്യമപ്രവർത്തകർക്കും പ്രത്യേകം നന്ദി പറഞ്ഞു.
എക്കോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. തോമസ് മാത്യു, പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസ്, ഫിനാൻസ് ഡയറക്ടർ വർഗീസ് ജോൺ, ഓപ്പറേഷൻസ് ഡയറക്ടർ ബിജു ചാക്കോ, ക്യാപിറ്റൽ റിസോഴ്സ് ഡയറക്ടർ സോളമൻ മാത്യു, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കോപ്പറ ബി. സാമുവേൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.