- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോംബിവ്ലിയിൽ സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ്
ഡോംബിവ്ലി : നായർ വെൽഫെയർ അസോസിയേഷൻ ഓഗസ്റ്റ് ഒമ്പതിന് ഞായറാഴ്ച രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ ഡോംബിവ്ലി ഈസ്റ്റിലെ ആനന്ദ് ദിഗെ ഹാളിൽ ഗ്ലോബൽ വിഷന്റെ സഹകരണത്തോടെ സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് നടത്തുന്നതാണ്. ഇ.എൻ.ടി., സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോക്ടർമാർ, ഗൈനക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ആവശ്യമായ ടെസ്റ്റ
ഡോംബിവ്ലി : നായർ വെൽഫെയർ അസോസിയേഷൻ ഓഗസ്റ്റ് ഒമ്പതിന് ഞായറാഴ്ച രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ ഡോംബിവ്ലി ഈസ്റ്റിലെ ആനന്ദ് ദിഗെ ഹാളിൽ ഗ്ലോബൽ വിഷന്റെ സഹകരണത്തോടെ സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് നടത്തുന്നതാണ്.
ഇ.എൻ.ടി., സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോക്ടർമാർ, ഗൈനക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ആവശ്യമായ ടെസ്റ്റുകളും ക്യാമ്പിൽ സൗജന്യമായി ലഭ്യമാകുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ വിനയ് നായർ 9820644143/ മുരളി നായർ 996768322 / മണി നായർ 9833413799.
Next Story