ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവ് താൽക്കാലിക പ്രതിഭാസം മാത്രം; ഡീസൽ വില നിയന്ത്രണം എടുത്തുകളയണമെന്ന് റിസർവ് ബാങ്ക് ഗവർണർ
ന്യൂഡൽഹി: വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന് ഇനിയും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല. ഡീസൽ വിലയിൽ വരുന്ന വർദ്ധനവ് തന്നെയാണ് ഇതിന് തിരിച്ചടിയായിട്ടുള്ളതും. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള യാതൊരു പോംവഴിയും കേന്ദ്രസർക്കാറിന
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന് ഇനിയും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല. ഡീസൽ വിലയിൽ വരുന്ന വർദ്ധനവ് തന്നെയാണ് ഇതിന് തിരിച്ചടിയായിട്ടുള്ളതും. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള യാതൊരു പോംവഴിയും കേന്ദ്രസർക്കാറിന്റെ മുന്നിലില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രംഗത്തെത്തി.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തിൽ ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയാൻ സമയമായെന്നാണ് രഘുറാം രാജൻ അഭിപ്രായപ്പെട്ടത്. ഡീസൽ സബ്സിഡി പൂർണമായും എടുത്തുകളയണം. ഉക്രൈനിലേയും മധ്യപൂർവ്വ ഏഷ്യയിലും പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അസംസ്കൃത എണ്ണവില കുറഞ്ഞ് നിൽക്കുന്നത് താത്കാലിക പ്രതിഭാസം മാത്രമാണെന്നും രഘുറാം രാജൻ പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞ് നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബാങ്കിങ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസം തോറും ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വീതം വർധിപ്പിച്ച യു.പി.എ സർക്കാരിന്റെ നയം എൻഡിഎ സർക്കാരും തുടർന്നുവരുകയായിരുന്നു. ഡീസൽ സബ്സിഡി കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി തുടർന്നുവന്ന ഈ നടപടിയിലൂടെ ഇപ്പോൾ ഡീസൽ വിൽപനയിൽ എണ്ണക്കമ്പനികളുടെ നഷ്ടം ലിറ്ററിന് എട്ടുപൈസ മാത്രമായി കുറഞ്ഞിട്ടുണ്ട്.