ഫ്രാൻസിലെ നൈറ്റ് ക്ലബുകളിലെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക തരം ഓഫറുകൾ നല്കിയിരിക്കുകയാണ് ക്ലബുകൾ. നൈറ്റ് ക്ലബിലെത്തുമ്പോൾ ധരിച്ചിരിക്കുന്ന സ്‌കർട്ടുകൾ ഇറക്കം കുറഞ്ഞാൽ സൗജന്യമായി മദ്യപിച്ച് മടങ്ങാമെന്നാണ് ക്ലബ് അധികൃതർ നല്കിയിരിക്കുന്ന വാഗ്ദാനം.

ഫ്രഞ്ച് റിവേറിയയിലെ ലാനെക്‌സീ ക്ലബ് ഇൻ സെന്റ് ലോറന്റ് ഡു വാർ ആണ് ഓഫറുമായി രംഗത്തെത്തിയത്. വെള്ളിയാഴ്‌ച്ച രാത്രി ക്ലബിലെ നിശാപാർട്ടിയിൽ പങ്കെടുക്കാൻ 25 സെന്റിമീറ്ററിൽ കുറവുള്ള സ്‌കേർട്ടുകൾ ധരിച്ചെത്തിയ സ്ത്രീകൾക്ക് സൗജന്യമായ മദ്യം വിതരണം ചെയ്തു. കൂടാതെ 15 സെന്റീ മീറ്ററിനും 23 സെന്റീമീറ്ററിനും ഇടയിൽ നീളമുള്ള പാവാട ധരിച്ചെത്തിയവർക്ക് ഒരു സൗജന്യ ഡ്രിങ്കും. 18 സെന്റീ മീറ്ററിന് താഴെ നീളമുള്ളവ ധരിച്ചെത്തിയവർക്ക് റോസ് വൈനിന്റെ ഒരു ബോട്ടിലും സൗജന്യമായി ലഭിച്ചു.

എന്നാൽ ചില നിബന്ധനകളും ഇതിനോടൊപ്പം അധികൃതർ മുന്നോട്ട് വക്കുന്നുണ്ട്. രാത്രി 2.30 ന് മുമ്പായി എത്തുന്നവർക്കാണ് ഓഫറുകൾ ലഭിക്കുക. കൂടാതെ സ്‌കർട്ട് ലെഗിൻസിനോ, ടൈറ്റ്‌സിനോ, ട്രൗസറിനോ മുകളിൽ   ധരിച്ചെത്തുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.