- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ ഇമിഗ്രേഷൻ സേവനങ്ങളുമായി ദുബായ് ഗവൺമെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷൻ; ഡിജിഎഇ മാർച്ച് 30 മുതൽ ഏപ്രിൽ ഒന്നുവരെ
ദുബായ്: സൗജന്യ ഇമിഗ്രേഷൻ സേവനങ്ങളുമായി മൂന്നാമത് ദുബായ് ഗവൺമെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷൻ (ഡിജിഎഇ) ഒരുങ്ങുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്നുവരെ ദുബായ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഡിജിഎഇയിൽ 32-ഓളം സംഘടനകൾ പങ്കെടുക്കും. ഇമിഗ്രേഷൻ, ഹെൽത്ത് മുതലായ സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാൻ ഈ സൗകര്യം ഉപയോഗപ്പെടു
ദുബായ്: സൗജന്യ ഇമിഗ്രേഷൻ സേവനങ്ങളുമായി മൂന്നാമത് ദുബായ് ഗവൺമെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷൻ (ഡിജിഎഇ) ഒരുങ്ങുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്നുവരെ ദുബായ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ഡിജിഎഇയിൽ 32-ഓളം സംഘടനകൾ പങ്കെടുക്കും.
ഇമിഗ്രേഷൻ, ഹെൽത്ത് മുതലായ സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. സേവനങ്ങളെക്കുറിച്ച് അറിയുക മാത്രമല്ല, ഇമിഗ്രേഷൻ മറ്റും സംബന്ധിച്ച് സേവനങ്ങൾ സൗജന്യമായി ലഭ്യമാകുകയും ചെയ്യും. സർക്കാരിന് ജനങ്ങളേയും ജനങ്ങൾക്ക് സർക്കാരിനേയും അടുത്തറിയാനുള്ള അസുലഭ സന്ദർഭമാണിതെന്നും ദുബായ് ഗവൺമെന്റ് എക്‌സലൻസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ജനറൽ ഡോ അഹമ്മദ് അബ്ദുള്ള അൽ നുസീറത്ത് അറിയിച്ചു.
പൊതുജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും മറ്റുമാണ് ഇത്തരത്തിൽ എക്‌സിബിഷനുകൾ സംഘടിപ്പിക്കുന്നതെന്ന് ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുള്ള അൽ ഷിബാനി പറയുന്നു.