- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഉപ്പുമാവും കടലക്കറിയും; ഉച്ചയ്ക്കു സാമ്പാറും അവിയലും തോരനും കൂട്ടി ഊണ്; രാത്രിയിൽ കഞ്ഞിയും ചെറുപയറും; ദേവസ്വം ബോർഡിന്റെ അന്നദാനം ഭക്തരുടെ പ്രീതി സമ്പാദിച്ചതോടെ നടുവൊടിഞ്ഞതു കൊള്ളവില ഈടാക്കിയിരുന്ന ഹോട്ടലുകൾക്ക്
ശബരിമല: രാവിലെ ഉപ്പുമാവും കടലക്കറിയും. ഉച്ചക്ക് സാമ്പാറും തോരനും അവിയലും കൂട്ടി ഊണ്. രാത്രിയിൽ കഞ്ഞിയും ചെറുപയറും. ദേവസ്വം ബോർഡു മൂന്ന് നേരം അയ്യപ്പന്മാർക്ക് മൃഷ്ടാന്നഭോജനം ഒരുക്കിയതോടെ നടുവൊടിഞ്ഞത് ഭക്തരെ കൊള്ളയടിച്ച ഹോട്ടലുകാരുടെയാണ്. ശബരിമലയിൽ അയ്യപ്പനെ തൊഴാനെത്തുന്ന അയ്യപ്പഭക്തർക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയ ദേവസ്വം ബോർഡിന് ഭക്തജനങ്ങളുടെ വൻ പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. രാവിലെ മുതൽ 11 മണി വരെ മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പന്മാർക്ക് ഉപ്പുമാവും കടലക്കറിയും ലഭിക്കും. 11 ന് ശേഷം ചോറും സാമ്പാറും, അവിയലും തോരനും അച്ചാറും കൂട്ടി ഉച്ചയൂണ്. വൈകിട്ട് 4 മണി വരെ. രാത്രി 7 മുതൽ കഞ്ഞിയും ചെറുപയറും. ഇത്രയും ഒരുക്കിയാണ് ദേവസ്വം 250 ഓളം ബോർഡ് ജീവനക്കാരുടെ കഠിന പ്രയത്‌നത്തോടെ ദിവസവും അന്നദാനം ശബരിമലയിൽ നടത്തുന്നത്. ദിനംപ്രതി 15000 പേരോളം വരുന്ന അയ്യപ്പഭക്തർ അന്നദാനമണ്ഡപത്തിൽ ഭക്ഷണം കഴിക്കന്നതിനായി എത്തിച്ചേരുന്നുണ്ട്. ഭക്ഷണത്തിനായി സന്നിധാനത്തെ ഹോട്ടലുകാരെ ആശ്രയിച്ചിരു
ശബരിമല: രാവിലെ ഉപ്പുമാവും കടലക്കറിയും. ഉച്ചക്ക് സാമ്പാറും തോരനും അവിയലും കൂട്ടി ഊണ്. രാത്രിയിൽ കഞ്ഞിയും ചെറുപയറും. ദേവസ്വം ബോർഡു മൂന്ന് നേരം അയ്യപ്പന്മാർക്ക് മൃഷ്ടാന്നഭോജനം ഒരുക്കിയതോടെ നടുവൊടിഞ്ഞത് ഭക്തരെ കൊള്ളയടിച്ച ഹോട്ടലുകാരുടെയാണ്.
ശബരിമലയിൽ അയ്യപ്പനെ തൊഴാനെത്തുന്ന അയ്യപ്പഭക്തർക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയ ദേവസ്വം ബോർഡിന് ഭക്തജനങ്ങളുടെ വൻ പ്രീതിയാണ് ലഭിച്ചിട്ടുള്ളത്. രാവിലെ മുതൽ 11 മണി വരെ മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പന്മാർക്ക് ഉപ്പുമാവും കടലക്കറിയും ലഭിക്കും. 11 ന് ശേഷം ചോറും സാമ്പാറും, അവിയലും തോരനും അച്ചാറും കൂട്ടി ഉച്ചയൂണ്. വൈകിട്ട് 4 മണി വരെ. രാത്രി 7 മുതൽ കഞ്ഞിയും ചെറുപയറും. ഇത്രയും ഒരുക്കിയാണ് ദേവസ്വം 250 ഓളം ബോർഡ് ജീവനക്കാരുടെ കഠിന പ്രയത്‌നത്തോടെ ദിവസവും അന്നദാനം ശബരിമലയിൽ നടത്തുന്നത്.
ദിനംപ്രതി 15000 പേരോളം വരുന്ന അയ്യപ്പഭക്തർ അന്നദാനമണ്ഡപത്തിൽ ഭക്ഷണം കഴിക്കന്നതിനായി എത്തിച്ചേരുന്നുണ്ട്. ഭക്ഷണത്തിനായി സന്നിധാനത്തെ ഹോട്ടലുകാരെ ആശ്രയിച്ചിരുന്ന അയ്യപ്പഭക്തർക്ക് ഇതൊരു വലിയ ആശ്വാസമായി. അയ്യപ്പഭക്തരെ കൊള്ളയടിച്ചിരുന്ന ഹോട്ടലുകാർക്ക് ഇതൊരു വെള്ളിടിയായി മാറിയിരിക്കുകയാണ്. ഹോട്ടലിൽ സന്നിധാനത്ത് ഊണിന് 55 രൂപയും പമ്പയിൽ 50 രൂപയും കഞ്ഞിക്ക് 30, 35 രൂപ നിരക്കിൽ ജില്ല കളക്ടർ വിലനിലവാര പട്ടിക ഇറക്കിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളിൽ പമ്പയിൽ കഞ്ഞിക്ക് 55 രൂപ മുതൽ ഈടാക്കിയതിനെ തുടർന്ന് സർക്കാർ അടിയന്തിരമായി ഇടപ്പെട്ട് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.എല്ലാ ഹോട്ടലുകളിലും കളകടറുടെ ഉത്തരവ് പ്രകാരമുള്ള വിലനിലവാര പട്ടികയും പ്രദർശിപ്പിച്ചിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ അന്നദാനം മാതൃകയാക്കിയാണ് ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്നദാനം ഒരുക്കിയിട്ടുള്ളത്. അന്നദാനത്തിനായി എത്തി ചേരുന്ന അയ്യപ്പഭക്തർ ഇതിലേക്കായി സംഭാവനകളും നൽകി വരുന്നുണ്ട്.