- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ: അടുത്ത വർഷം രണ്ടാം പാദത്തിൽ, പാലിയേറ്റീവ് കെയർ, ആരോഗ്യക്ഷേമം എന്നിവയ്ക്ക് കൂടുതൽ പദ്ധതികൾ
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ അടുത്ത വർഷം രണ്ടാം പാദത്തിൽ നടപ്പാക്കാൻ സാധ്യതയുള്ളതായി എച്ച്എസ്ഇ വെളിപ്പെടുത്തി. കൂടാതെ മെഡിക്കൽ കാർഡ് എലിജിബിലിറ്റി സംബന്ധിച്ച് കീൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്ന കാര്യങ്ങളും അടുത്ത വർഷം അവസാനത്തോടെ നടപ്പാക്കാൻ എച്ച്എസ്ഇ പദ്ധതിയിടുന്നുണ്ട്. ഇതു സംബന്ധിച്ച് എച
ഡബ്ലിൻ: ആറു വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ജിപി കെയർ അടുത്ത വർഷം രണ്ടാം പാദത്തിൽ നടപ്പാക്കാൻ സാധ്യതയുള്ളതായി എച്ച്എസ്ഇ വെളിപ്പെടുത്തി. കൂടാതെ മെഡിക്കൽ കാർഡ് എലിജിബിലിറ്റി സംബന്ധിച്ച് കീൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്ന കാര്യങ്ങളും അടുത്ത വർഷം അവസാനത്തോടെ നടപ്പാക്കാൻ എച്ച്എസ്ഇ പദ്ധതിയിടുന്നുണ്ട്. ഇതു സംബന്ധിച്ച് എച്ച്എസ്ഇ 2015 നാഷണൽ സർവീസ് പ്ലാൻ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം അക്യൂട്ട് ആശുപത്രികൾക്കുള്ള ധനസഹായം 5.4 ശതമാനം എന്ന രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്. അക്യൂട്ട് ആശുപത്രികളുടെ യഥാർഥ ചെലവഴിക്കൽ നാലു ബില്യൺ യൂറോയിൽ താഴെയായി കുറഞ്ഞിരുന്നു. അടുത്ത ഫെബ്രുവരി മധ്യത്തോടെ ആശുപത്രികളിൽ ചെലവു ചുരുക്കലിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും എച്ച്എസ്ഇ വ്യക്തമാക്കുന്നു. ഓവർടൈം ജോലിക്കുള്ള ചെലവുകൾ 40 മില്യൺ യൂറോയിൽ താഴെയായി കുറയ്ക്കാനാണ് തീരുമാനം. പ്രൈമറി കെയറുകൾക്കുള്ള ധനസഹായം 2014 ബജറ്റിനേക്കാൾ മൂന്നു ശതമാനം വർധിപ്പിച്ചു. മാനസികാരോഗ്യ പ്രവർത്തനങ്ങൾക്കുള്ളത് അഞ്ചു ശതമാനവും വർധിപ്പിച്ചു.
കൂടാതെ പാലിയേറ്റീവ് കെയർ, ആരോഗ്യക്ഷേമം, സോഷ്യൽ കെയർ എന്നിവയ്ക്കുള്ള പദ്ധതികളും പ്രസിദ്ധീകരിക്കുന്നുണ്ട്. അടുത്ത വർഷം ഹോസ്പിറ്റലുകൾ മൊത്തം 150 മില്യൺ യൂറോയുടെ ചെലവു ചുരുക്കൽ നടപ്പാക്കണമെന്നാണ് എച്ച്എസ്ഇ നിഷ്‌ക്കർഷിക്കുന്നത്.