- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുപതു കഴിഞ്ഞവർക്ക് ജൂൺ മുതൽ ജിപി വിസിറ്റ് സൗജന്യം; സേവനം ലഭ്യമാകുക 36,000ത്തിലധികം പേർക്ക്
ഡബ്ലിൻ: അടുത്ത സമ്മറോടു കൂടി എഴുപതു വയസുകഴിഞ്ഞവർക്ക് സൗജന്യജിപി സേവനം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി. പ്രായമായവർക്കും ആറു വയസിൽ താഴെയുള്ളവർക്കും സൗജന്യ ജിപി സേവനം ലഭ്യമാക്കണമെന്നതു സംബന്ധിച്ച് നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഇതോടെ നേരിയ ആശ്വാസമായി. ആറു വയസിൽ താഴെയുള്ളർക്കുള്ള ജിപി സേവനത്തെക്കുറിച്ച് അന്തിമ തീരുമാനമായില്ലെങ്കി
ഡബ്ലിൻ: അടുത്ത സമ്മറോടു കൂടി എഴുപതു വയസുകഴിഞ്ഞവർക്ക് സൗജന്യജിപി സേവനം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി. പ്രായമായവർക്കും ആറു വയസിൽ താഴെയുള്ളവർക്കും സൗജന്യ ജിപി സേവനം ലഭ്യമാക്കണമെന്നതു സംബന്ധിച്ച് നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഇതോടെ നേരിയ ആശ്വാസമായി. ആറു വയസിൽ താഴെയുള്ളർക്കുള്ള ജിപി സേവനത്തെക്കുറിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും എഴുപതു കഴിഞ്ഞവർക്ക് സൗജന്യ ജിപി സേവനം ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചത് നേരിയ ആശ്വാസത്തിന് ഇടയാക്കിയിരിക്കുകയാണ്.
മെഡിക്കൽ കാർഡ്, നിലവിലുള്ള ജിപി വിസിറ്റിങ് കാർഡ് തുടങ്ങിയ ഇല്ലാത്തതിനാൽ എഴുപതു വയസുകഴിഞ്ഞ 390,000 പേരിൽ 36,000 ത്തോളം പേർ ജിപി സന്ദർശനത്തിന് നിലവിൽ പണം നൽകേണ്ട അവസ്ഥയായിരുന്നു. എന്നാൽ ഇത്രയും പേർക്കു കൂടി സൗജന്യ ജിപി സേവനം ലഭ്യമാക്കുക മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ എഴുപതു വയസുകഴിഞ്ഞവർക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന മറ്റു സേവനങ്ങൾ അതേപടി നിലനിൽക്കുമെന്നും അവയിൽ മാറ്റമൊന്നുമില്ലെന്നും പ്രഖ്യാപനമുണ്ടായിട്ടുണ്ട്. മെഡിക്കൽ കാർഡ് ഉള്ളവർക്ക് നേരത്തെ ലഭ്യമായിക്കൊണ്ടിരുന്നതു പോലെയുള്ള സേവനം തുടർന്നും ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ വ്യക്തമാക്കുന്നു.
അതേസമയം പുതിയ തീരുമാനം 2015-ൽ സർക്കാരിന് 12 മില്യൺ യൂറോയുടെ അധികബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. അടുത്ത വർഷം ഈയിനത്തിൽ ചെലവ് 18 മില്യൺ യൂറോയാണ് കണക്കാക്കുന്നത്. ആറു വയസിൽ താഴെയുള്ള കുട്ടികൾക്കും ജൂൺ മുതൽ സൗജന്യ ജിപി സേവനം ലഭ്യമാക്കാൻ ആലോചിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ചകൾ നടന്നുവരികയാണ്.