- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് സൗജന്യം മാർഗ്ഗ നിർദ്ധേശങ്ങൾ; കുട്ടികൾ എഴുതിയ പുസ്തകങ്ങളും ലഭ്യം; അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യത്യസ്തമായി ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ
കൊച്ചി: അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യത്യസ്തമായി ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ. ഇന്നലെ മറൈൻ ഡ്രൈവിൽ തുടക്കം കുറിച്ച കൃതി 2018 പുസ്തകോൽസവത്തിലാണ് എറണാകുളം ജില്ലയിലെ ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചത്. സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ സൃഷ്ടികൾ പുസ്തക രൂപത്തിലാക്കിയവയുടെ വിൽപനയും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണവുമാണ് സ്റ്റാളിന്റെ ലക്ഷ്യം. ഓട്ടിസം ബാധിച്ച ആറ്കുട്ടികൾ രചിച്ച പുസ്തകങ്ങൾ സ്റ്റാളിലുണ്ട്. ഓട്ടിസം ക്ലബ് പ്രസിദ്ധീകരിക്കുന്ന ഓട്ടിസം വോയ്സ് എന്നത്രൈമാസികയുടെ ു്പദർശനവും സ്്റ്റാളിൽ നടന്നു. എല്ലാം കവിതാസമാഹാരങ്ങൾ ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായമയാണ് ഓട്ടിസം ക്ലബ്ബ്. ഓട്ടിസമുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ഓട്ടിസത്തെപറ്റി സമൂഹത്തിന് വ്യക്തമായ ധാരണ നൽകാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക എന്നിവയാണ് ഓട്ടിസം ക്ലബ്ബിന്റെ മ
കൊച്ചി: അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യത്യസ്തമായി ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ. ഇന്നലെ മറൈൻ ഡ്രൈവിൽ തുടക്കം കുറിച്ച കൃതി 2018 പുസ്തകോൽസവത്തിലാണ് എറണാകുളം ജില്ലയിലെ ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചത്. സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു.
ഓട്ടിസം ബാധിച്ച കുട്ടികളുടെ സൃഷ്ടികൾ പുസ്തക രൂപത്തിലാക്കിയവയുടെ വിൽപനയും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണവുമാണ് സ്റ്റാളിന്റെ ലക്ഷ്യം. ഓട്ടിസം ബാധിച്ച ആറ്കുട്ടികൾ രചിച്ച പുസ്തകങ്ങൾ സ്റ്റാളിലുണ്ട്. ഓട്ടിസം ക്ലബ് പ്രസിദ്ധീകരിക്കുന്ന ഓട്ടിസം വോയ്സ് എന്നത്രൈമാസികയുടെ ു്പദർശനവും സ്്റ്റാളിൽ നടന്നു. എല്ലാം കവിതാസമാഹാരങ്ങൾ ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായമയാണ് ഓട്ടിസം ക്ലബ്ബ്. ഓട്ടിസമുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ഓട്ടിസത്തെപറ്റി സമൂഹത്തിന് വ്യക്തമായ ധാരണ നൽകാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക എന്നിവയാണ് ഓട്ടിസം ക്ലബ്ബിന്റെ മുഖ്യ പ്രവർത്തനങ്ങൾ എന്ന് എറണാകുളം ഓട്ടിസം ക്ലബ്ബ് സെക്രട്ടറി ബിജു ഐസക്ക് പറഞ്ഞു.
കൂടാതെ ഓട്ടിസം ഒരു രോഗമല്ലെന്നും അതിനുള്ള ചികിത്സകൾ നടത്തുന്നവരുടെ പക്കൽ പോയി ചൂഷണത്തിനിരയാവുന്നവർ നിരവധിയാണെന്നും അതിനുള്ള ബോധവൽക്കരണവും ക്ലബ്ബ് നൽകുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. എറണാകുളം ഓട്ടിസം ക്ലബ്ബിൽ എൺപത്തി അഞ്ചോളം അംഗങ്ങൾ ഉണ്ട്. കുട്ടികളിലെ കഴിവ് കണ്ടെത്തി അത് പ്രോത്സാഹിപ്പിച്ച് സമൂഹത്തിന്റെ മുൻ നിരയിലേക്ക് എത്തിക്കുകയാണ് ഈ കൂട്ടായ്മ. ഇത്തരത്തിൽ കഴിവ് വികസിപ്പിച്ചെടുത്ത കുട്ടികളുടെ നിരവധി പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.
മറൈൻ ഡ്രൈവിൽ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള ആഗോളനിലവാരമുള്ളതും ജർമൻ നിർമ്മിതവുമായ ശീതികരിച്ച ഹാളിലാണ് പുസ്തകമേള നടക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര മികച്ച രീതിയിൽ ഒരു പുസ്തകമേള സംഘടിപ്പിക്കുന്നത്. ലോകത്തെ ഒട്ടു മിക്ക ഭാഷകളിലുമുള്ള പുസ്തകങ്ങളുടെ വിവർത്തനം ഇവിടെ ലഭ്യമാണ്.
ജനറൽ - ഇംഗ്ലീഷ്, ജനറൽ - മലയാളം, സയൻസ് ടെക്‌നോളജിഅക്കാദമിക്, കുട്ടികൾക്കുള്ളപുസ്തകങ്ങൾ എന്നിങ്ങനെ നാല് വിഭാഗത്തിലായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള എൺപതോളം പ്രസാധകർ നേരിട്ടെത്തുന്ന വമ്പൻ പുസ്തകമേളയാണ് കൊച്ചിയിൽ നടക്കുന്നത്. പെൻഗ്വിൻ റാൻഡംഹൗസ്, വൈലി, ഹാർപർ കോളിൻസ്, പെർമനന്റ് ബ്ലാക്ക്, ആമസോ വെസ്റ്റ്‌ലാൻഡ്, പാൻ മാക്മില്ലൻ, ഓറിയന്റ് ബ്ലാക്ക്‌സ്വാൻ, ഗ്രോളിയർ, സ്‌കോളാസ്റ്റിക്, ഡക്‌ബിൽ, അമർചിത്രകഥ, ചിൽഡ്രൻസ് ബുക്‌സ് ട്രസ്റ്റ് തുടങ്ങിയവർക്കൊപ്പം കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ വിഭാഗത്തിൽ മാത്രം ഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ടാകും. ഇരുന്നൂറോളം സ്റ്റാളുകളിലായി പ്രസാധകർക്കൊപ്പം കേരളത്തിലെ സഹകരണമേഖലയിൽ നിന്നുള്ള തിളങ്ങുന്ന നാമങ്ങളായ ദിനേശ്, റെയ്ഡ്‌കോ,പള്ളിയാക്കൽ, ഊരാളുങ്കൽ എന്നീ സ്ഥാപനങ്ങളും എസ്.എസ്.സി ഫെഡറേഷന്റെ ആയുർധാര, കേരള മീഡിയാ അക്കാദമി, ടൂറിസം വകുപ്പ്, മുസിരിസ് ഹെറിറ്റേജ് പദ്ധതി, ആർക്കൈവസ് വകുപ്പ് എന്നിവയും മേളയിലുണ്ട്.