കൊച്ചി: അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യത്യസ്തമായി ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ. ഇന്നലെ മറൈൻ ഡ്രൈവിൽ തുടക്കം കുറിച്ച കൃതി 2018 പുസ്തകോൽസവത്തിലാണ് എറണാകുളം ജില്ലയിലെ ഓട്ടിസം ക്ലബ്ബിന്റെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചത്. സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ സൃഷ്ടികൾ പുസ്തക രൂപത്തിലാക്കിയവയുടെ വിൽപനയും ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണവുമാണ് സ്റ്റാളിന്റെ ലക്ഷ്യം. ഓട്ടിസം ബാധിച്ച ആറ്കുട്ടികൾ രചിച്ച പുസ്തകങ്ങൾ സ്റ്റാളിലുണ്ട്. ഓട്ടിസം ക്ലബ് പ്രസിദ്ധീകരിക്കുന്ന ഓട്ടിസം വോയ്സ് എന്നത്രൈമാസികയുടെ ു്പദർശനവും സ്്റ്റാളിൽ നടന്നു. എല്ലാം കവിതാസമാഹാരങ്ങൾ ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായമയാണ് ഓട്ടിസം ക്ലബ്ബ്. ഓട്ടിസമുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ഓട്ടിസത്തെപറ്റി സമൂഹത്തിന് വ്യക്തമായ ധാരണ നൽകാൻ വേണ്ടി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുക എന്നിവയാണ് ഓട്ടിസം ക്ലബ്ബിന്റെ മുഖ്യ പ്രവർത്തനങ്ങൾ എന്ന് എറണാകുളം ഓട്ടിസം ക്ലബ്ബ് സെക്രട്ടറി ബിജു ഐസക്ക് പറഞ്ഞു.