- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഫ്ലൂ വാക്‌സിൻ; ഇമ്യൂണൈസേഷൻ പ്രോഗ്രാം അടുത്ത മാസം അവസാനം വരെ നീട്ടി
ഓക്ക് ലാൻഡ്: ഇൻഫ്‌ലുവെൻസാ ഇമ്യൂണൈസേഷൻ പ്രോഗ്രാം അടുത്ത മാസം വരെ നീട്ടിയതായി ഹെൽത്ത് മിനിസ്റ്റർ ജോനാഥൻ കോൾമാൻ. സാധാരണ വിന്ററിൽ പിടികൂടുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇത്തവണ ഫ്‌ലൂവിന്റെ ആക്രമണം ഉണ്ടായതെന്നും ശരിയായ രീതിയിലുള്ള വാക്‌സിനേഷനാണ് ഇതിനു കാരണമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. A-H3N2 ഗണത്തിൽ പെടുന്ന ഇൻഫ്‌ലുവൻസയാണ്
ഓക്ക് ലാൻഡ്: ഇൻഫ്‌ലുവെൻസാ ഇമ്യൂണൈസേഷൻ പ്രോഗ്രാം അടുത്ത മാസം വരെ നീട്ടിയതായി ഹെൽത്ത് മിനിസ്റ്റർ ജോനാഥൻ കോൾമാൻ. സാധാരണ വിന്ററിൽ പിടികൂടുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇത്തവണ ഫ്‌ലൂവിന്റെ ആക്രമണം ഉണ്ടായതെന്നും ശരിയായ രീതിയിലുള്ള വാക്‌സിനേഷനാണ് ഇതിനു കാരണമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി.
A-H3N2 ഗണത്തിൽ പെടുന്ന ഇൻഫ്‌ലുവൻസയാണ് ഇതിൽ ഏറ്റവും അപകടകാരിയായിട്ടുള്ളത്. വാക്‌സിനേഷൻ എടുക്കുന്നതു മൂലം ഇതിനെ ഒരുപരിധി വരെ തടയാൻ സാധിക്കും. പ്രായമായവരിലും ചെറിയ കുട്ടികളിലും ഏറെ അപകടസാധ്യതയുള്ളതാണ് A-H3N2. 65 വയസിനു മുകളിലുള്ളവർക്കും ഗർഭിണികൾക്കും ആസ്ത്മ പോലെയുള്ള രോഗമുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ള അഞ്ചു വയസിൽ താഴെയുള്ളവർക്കും ഈ വാക്‌സിൻ സൗജന്യമായാണ് നൽകുന്നത്. കൂടാതെ ഡൗൺസ് സിൻഡ്രം ഉള്ളവർക്കും കോക്ലിയൻ ഇംപ്ലാന്റുള്ളവർക്കും ഈ വാക്‌സിനേഷൻ സൗജന്യമായി നൽകുന്നുണ്ട്.
മറ്റുള്ളവർ ജിപിയുടെ പക്കൽ നിന്നോ ഫാർമസികളിൽ നിന്നോ വാക്‌സിൻ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഈ വർഷം ഏകദേശം 1.19 മില്യൺ വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്.