- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ചൈൽഡ് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ തയ്യാറെടുപ്പ് പരിശീലനം
തിരുവനന്തപുരം: നാഷണൽ ചൈൽഡ് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ (എൻ സി ഡി സി) ആഭിമുഖ്യത്തിൽ വനിത-ശിശു ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് കുട്ടികൾക്കും വനിതകൾക്കുമായി സൗജന്യനിരക്കിൽ തൊഴിൽ തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തൊഴിൽ ഇന്റർവ്യൂ, കരിയർ ഡവലപ്പ്‌മെന്റ്, വിവിധ പ്രസന്റേഷൻ സ്‌കിൽ, മെഡിറ്
തിരുവനന്തപുരം: നാഷണൽ ചൈൽഡ് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ (എൻ സി ഡി സി) ആഭിമുഖ്യത്തിൽ വനിത-ശിശു ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് കുട്ടികൾക്കും വനിതകൾക്കുമായി സൗജന്യനിരക്കിൽ തൊഴിൽ തയ്യാറെടുപ്പ് പരിശീലനം സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തൊഴിൽ ഇന്റർവ്യൂ, കരിയർ ഡവലപ്പ്‌മെന്റ്, വിവിധ പ്രസന്റേഷൻ സ്‌കിൽ, മെഡിറ്റേഷൻ, സോഫ്റ്റ് സ്‌കിൽ, പ്രസംഗം, ഡിബേറ്റ്, നേതൃത്വ പരിശീലനം, മനോനിയന്ത്രണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിശീലന പദ്ധതി.
എൻ സി ഡി സി യിൽ നിന്നും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പരിശീലകർ ഈ പരിശീലനത്തിന് നേതൃത്വം നൽകും. തിരുവനന്തപുരം, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ പഠന കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 99 47 74 62 72.
Next Story