കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനാചരണത്തോടനുബന്ധിച്ച് അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  15നു പ്ലാസ്റ്റിക് സർജറി ആവശ്യമുള്ള രോഗികൾക്ക് സൗജന്യ രോഗ പരിശോധന ക്യാമ്പ്  നടത്തുന്നതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വൈകല്യങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം അന്നേദിവസം ആശുപത്രിയുടെ പ്ലാസ്റ്റിക് ആൻഡ് റികൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിലെ സീനിയർ ഡോക്ടർമാരുടെ നേത്യത്വത്തിൽ നടത്തും.

ഈ സൗജന്യ സേവനത്തിനു താൽപര്യമുള്ളവർ 04844001401  ഫോൺ നമ്പറിൽ രാവിലെ 8.00 മണിക്കും 6.00 മണിക്കും ഇടയിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  അന്നേദിവസം പ്ലാസ്റ്റിക് ആൻഡ് റികൺസ്ട്രക്റ്റീവ് സർജറി വിഭാഗത്തിൽ നേരിട്ടു വന്നും പേർ രജിസ്റ്റർ ചെയ്യാം. ഇതുകൂടാതെ മുറിച്ചുണ്ട് മുറിയണ്ണാക്ക് സംബന്ധിച്ചുള്ള ശസ്ത്രക്രിയകൾ പൂർണ്ണമായും സൗജന്യമായി നടത്തിവരുന്നുണ്ട്.