ഹ്യൂസ്റ്റൻ: 2017 ജനവരി 2, 3, 4 തിയ്യതികളിൽ ഹാർട്ഫുൾനസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന മൂന്നു ദിവസത്തെ പരിശീലന പരിപാടി ലോകത്തിന്റെ നാനാഭാഗത്തുള്ള ആളുകൾക്കും പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റർനെറ്റ് മാദ്ധ്യമത്തെയാണ് പ്രധാനമായും ഇതിനുപയോഗിക്കുന്നത്. ഓരോ മണിക്കൂർ വീതം നീണ്ടുനിൽക്കുന്ന മൂന്നു ദിവസത്തെ പരിശീലനമാണ് ഉണ്ടാവുക. ഓരോ ദിവസത്തെയും പരിശീലനത്തിന് വ്യത്യാസമുണ്ടാകും. പ്രഭാഷണത്തോടൊപ്പം തന്നെ പ്രായോഗിക പരിശീലനവും വീഡിയോ സംപ്രേഷണത്തിലൂടെ ലക്ഷ്യമിടുന്നു.

1945ൽ ഇന്ത്യയിലെ ഷാഹ്ജഹാൻപൂർ എന്ന ഗ്രാമത്തിൽ നിാരംഭിച്ച് ലോകത്തിലെ 130 രാജ്യങ്ങളിൽ ഇന്ന് സജീവസാന്നിധ്യമായിരിക്കുന്ന ധ്യാനപദ്ധതി 'ഹാർട്ഫൂൾനസ് ഇൻസ്റ്റിറ്റ്യൂട്ട്' ആണ് മാദ്ധ്യമ ലോകത്തിന് പരിചയപ്പെടുത്തുക വഴി ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. വേഗം കൂടിയ ലോകം മനുഷ്യന്റെ ജീവിതതാളത്തെ തകിടം മറിച്ചിരിക്കുന്നു. മനുഷ്യമനസ്സിന് കൈമോശം വന്നുപോയ താളലയം വീണ്ടെടുക്കാൻ ധ്യാനത്തിന് കഴിയുമെന്ന് ഇന്ന് ആധുനികശാസ്ത്രം അംഗീകരിച്ചിരിക്കുന്നു.

ധ്യാനത്തിന് മാത്രമെ അതിന് കഴിയൂ എന്ന് നമ്മുടെ ഋഷിമാർ സഹസ്രാബ്ദങ്ങൾക്ക് മുമ്പെ കണ്ടെത്തിയിരുതന്നാണ്. ജാതിമതലിംഗ പരിമിതികൾക്ക് അതീതമായി ധ്യാനം അംഗീകരിക്കപ്പെടേണ്ടതാണ് എന്നും വ്യാപകമായ പരിശീലന പദ്ധതികൾ ഇതിന് ആവശ്യമാണ് എന്നും മനുഷ്യസ്നേഹികളായ ചിന്തകരെല്ലാം കരുതുന്നു. യാതൊരു ലാഭേച്ഛയും കൂടാതെയാണ് ഈ ഉദ്യമം ഹാർട്ഫുൾനസ് ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തിരിക്കുന്നത്. ഇത് മനസ്സിലാക്കിയ പല സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും ഹാർട്ഫുൾനസ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിറ്റേഷൻ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

2017 ജനവരി 1-ാംതീയതി അർദ്ധരാത്രി മുതൽ 4-ാംതീയതി അർദ്ധരാത്രി വരെ www.heartfulness.org/masterclass എന്ന വെബ്സൈറ്റിലും പരിപാടിയുമായി സൗജന്യമായി സഹകരിക്കുന്ന ടി.വി. ചാനലുകൾ കേബിൾ ചാനലുകൾ എന്നിവയിലും പരിശീലന പരിപാടി ലഭ്യമാക്കുന്നുണ്ട്. ഹാർട്ഫുൾനസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആഗോളപരിശീലനകനും ആചാര്യനുമായ കമലേഷ്. ഡി. പട്ടേലാണ് മൂന്നു ദിവസങ്ങളിലും പരിശീലനം നൽകുന്നത്. യാതൊരു ഫീസും ആരിൽനിന്നും ഇതിന് ഈടാക്കുതല്ല. ആദ്യത്തെ ദിവസം ശരീരത്തിന്റെ പിരിമുറുക്കം ഒഴിവാക്കുന്ന റിലാക്സേഷൻ, ഏകാഗ്രതയിലേക്ക് നയിക്കുന്ന മെഡിറ്റേഷൻ എിവയും രണ്ടാമത്തെ ദിവസം മനസ്സിന്റെ ചുരുളഴിക്കുകയും വികാരവിക്ഷേപങ്ങൾ ശമിപ്പിക്കുകയും ചെയ്ത്് ഹൃദയത്തിലേക്ക് മനസ്സിനെ നയിക്കാൻ ഉതകുന്ന പരിശീലനവും മൂന്നാമത്തെ ദിവസം ഓരോ വ്യക്തിയിലും ഉറങ്ങിക്കിടക്കുന്ന ആന്തരിക സത്തയുമായി സമ്പർക്കത്തിലാകാനുള്ള പരിശീലന ക്രമങ്ങളുമാണ് ഈ വീഡിയോ പരിപാടിയിലൂടെ നൽകുന്നത്.

ഓരോ ദിവസവും അവരവരുടെ സൗകര്യത്തിനനുസരിച്ച് ഓരോ മണിക്കൂർ നേരം ഇതിൽ പങ്കെടുക്കാനുള്ള സമയം കണ്ടെത്തുക മാത്രമെ ചെയ്യേണ്ടതുള്ളൂ. പരിപാടിയിൽ പങ്കെടുക്കാൻ വീട്ടിലിരുന്നുകൊണ്ട് മേൽകാണിച്ച ഇന്റർനെറ്റ് സൈറ്റിലേക്ക് ലോഗ് ഇൻ ചെയ്യേണ്ടതാണ്. ഇന്റർനെറ്റിൽ നിന്നും പരിപാടി ആർക്കും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. Contact:TollFree: 1-800-103-7726,US/Canada, 1- 844- 879- 4327