ദുബൈ: ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചർ വിംഗും മൊബൈൽ ഫോൺ രംഗത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് നെറ്റ്‌വർക്കായ ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്കയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മൊബൈൽ ഫോൺ പരിശീലന ക്ലാസിന് വേണ്ടി രജിസ്റ്റർ ചെയ്തവർക്കായി നടത്തിയ അഭിരുചി ടെസ്റ്റിന് ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്കോ അഡ്‌മിനിസ്‌ട്രേഷൻ മാനേജർ ടി. റിസ്വാൻ, ട്രെയിനർമാരായ അനീസ്.കെ, യാസിർ.പി എന്നിവർ നേതൃത്വം നൽക്കി. ശേഷം നടന്ന സെഷനിൽ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, റഫീക്ക്.എ (ഡയറക്റ്റർ സപാനിഷ് ബിസിനസ് ഗ്രൂപ്പ്), ഡേവിഡ് ഗോൾക്കർ(എം.ഡി സ്പാനിഷ് ബിസിനസ് ഗ്രൂപ്പ്), മൈ ഫ്യൂച്ചർ വിങ് ചെയർമാൻ സാജിദ് അബൂബക്കർ, ജന:കൺവീനർ ഷഹീർ കൊല്ലം, കൺവീനർമാരായ അഷ്റഫ് പള്ളിക്കര, ഷിബു കാസിം എന്നിവർ പങ്കെടുത്തു.