രാജ്യത്തെ ട്രെയിൻ യാത്രക്കാർക്ക് നല്കി വന്ന സൗജന്യ പ്രീ പിക്ക് യാത്രയും ഓഫ് പീക്ക് പാസുകളുടെയും കാലവധി ഈ വർഷം അവസാനംവരെ നീട്ടിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഈ മാസം 30 നും ജൂലൈ നാലിനുമായി അവസാനിക്കാനിരുന്ന ആനൂകൂല്യങ്ങളാണ് നീട്ടിയത്.

2013 ലാണ് ആ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. പ്രീ പീക്ക് ട്രാവൽ സ്‌കമീൽ അംഗമായിരിക്കുന്ന വീക്ക് ദിനങ്ങളിൽ രാവിലെ 7.45 ന് മുന്നെ യാത്ര അവസാനിപ്പിക്കുന്നവർക്ക് 18 ഓളം വരുന്ന പ്രധാന നഗരങ്ങളിലേക്ക് സൗജന്യ യാത്രയാണ് ലഭ്യമാകുന്നത്. കൂടാതെ രാവിലെ 7.45 മുതൽ 8 വരെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 0.50 ഡോളർ വരെ ഇളവും ലഭിക്കും.

ഓഫ് പീക്ക് പാസിന് കീഴിലുള്ളവർക്ക് തിരക്കേറിയ മണിക്കൂറുകൾ ഒഴികെയുള്ള സമയങ്ങളിൽ അൺലിമിറ്റഡ് യാത്ര പ്രദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ സർക്കാർ കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.

പ്രതിമാസ പാസിൽ സിംഗപ്പൂരിലെ ചെറുപ്പാക്കാരായ പൗരന്മാർക്കും, പെർമനന്റ് റസിഡന്റ് ഉള്ളവർക്കും 80 ഡോളർനിരക്കിലാണ് ലഭിക്കുക. സീനിയർ സിറ്റസൺസിനും വൈകല്യമുള്ളവർക്കും 40 ഡോളർ നിരക്കിലാണ് ടിക്കറ്റ് ലഭിക്കുക. ഈ സംവിധാനത്തിന് വൻ സ്വീകരണം ലഭ്യമായതോടെ പുതിയ എം.ആർ.ടി. ലൈനുകൾ, ട്രെയിനുകൾ, ബസ്സുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പൊതു ഗതാഗത ശേഷി വർധിപ്പിക്കുന്നതിന് മറ്റു നടപടികൾ കൂടി നടപ്പാക്കിയിട്ടുണ്ട്.