ദോഹ: തൊഴിലാളികൾക്കിടയിൽ ഡിജിറ്റൽ സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഇസാക്ഷരത വളർത്തനായി ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം രാജ്യത്ത് 100 ഇലേണിങ് സെന്ററുകൾക്ക് രൂപം നൽകുന്നു. തൊഴിലാളികളുടെ താമസസ്ഥലത്താണ് സെന്ററുകൾ ആരംഭിക്കുക.

മൂന്ന് മുതൽ ആറ് മാസത്തിനകം ഇത്തരം സെന്ററുകൾ ആരംഭിക്കുന്നതിനായി രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുമായി മന്ത്രാലയം പതിനൊന്ന് കരാറുകളിൽ ഒപ്പുവച്ചു. പതിനായിരത്തോളം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിപാടിക്കാവശ്യമായ മുഴുവൻ സാങ്കേതിക സംവിധാനങ്ങളും റാഫ് നൽകും. പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പരിശീലകരെ നൽകുന്നതും റോട്ടയാണ്. പദ്ധതിക്കായുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് നൽകും. ഖത്തർ ഫൗണ്ടേഷൻ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, സിഎച്ച് 2എം ഹിൽ എന്നിവയുമായും പദ്ധതി നടത്തിപ്പിനായി മന്ത്രാലയം കരാറൊപ്പിട്ടു.