- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ പാർക്കിങ്, കൂടുതൽ നേരം മെട്രോ, ബസ് സർവീസ്; ബലിപ്പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ആർടിഎ സർവീസുകൾ നീട്ടുന്നു
ദുബായ്: ബലിപ്പെരുന്നാൾ ദിവസങ്ങളിൽ ആഘോഷങ്ങളുടെ പൊലിമ കുറയാതെ സൂക്ഷിക്കാൻ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും സർവീസുകൾ നീട്ടി. ഈദുൽ അദ അവധി ദിനങ്ങളിൽ മിക്കയിടങ്ങളിലും പാർക്കിങ് സൗജന്യമാക്കിക്കൊണ്ടും ആർടിഎ പ്രഖ്യാപിച്ചിട്ടുണ്ട്. അവധി ദിനങ്ങളിലെ യാത്രാ തിരക്ക് പരിഗണിച്ചാണ് ആർടിഎ പൊതുഗതാഗത സർവീസുകൾ കൂടുതൽ സമയത്തേക്ക് നീട്ടിയത്. അ
ദുബായ്: ബലിപ്പെരുന്നാൾ ദിവസങ്ങളിൽ ആഘോഷങ്ങളുടെ പൊലിമ കുറയാതെ സൂക്ഷിക്കാൻ റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും സർവീസുകൾ നീട്ടി. ഈദുൽ അദ അവധി ദിനങ്ങളിൽ മിക്കയിടങ്ങളിലും പാർക്കിങ് സൗജന്യമാക്കിക്കൊണ്ടും ആർടിഎ പ്രഖ്യാപിച്ചിട്ടുണ്ട്. അവധി ദിനങ്ങളിലെ യാത്രാ തിരക്ക് പരിഗണിച്ചാണ് ആർടിഎ പൊതുഗതാഗത സർവീസുകൾ കൂടുതൽ സമയത്തേക്ക് നീട്ടിയത്. അതുകൊണ്ടു തന്നെ തിരക്കേറിയ ദിനങ്ങളിൽ ബസ്, മെട്രോ, ട്രാം, ടാക്‌സികൾ എന്നിവ കിട്ടാതെ വലയേണ്ടി വരില്ല. ഈ ദിവസങ്ങളിൽ സേവനകേന്ദ്രങ്ങൾക്ക് അവധിയായിരിക്കുമെന്നും പാർക്കിങ് സൗജന്യമായി അനുവദിക്കുമെന്നും ആർടിഎ പ്രഖ്യാപിച്ചു.
മെട്രോ, ട്രാം സർവീസുകൾ
ദുബായിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇരുപാതകളിലും മെട്രോ രാവിലെ 5.50 മുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുവരെ സർവീസ് നടത്തും. വെള്ളി രാവിലെ പത്ത് മുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുവരെ ഓടും. എന്നാൽ എക്സ്‌പ്രസ് മെട്രോകൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓടില്ല. ട്രാമുകൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 6.30 മുതലും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതലും ഓട്ടംതുടങ്ങും. ഓരോ ദിവസത്തെയും സർവീസ് പിറ്റേദിവസം പുലർച്ചെ 1.30 നായിരിക്കും അവസാനിപ്പിക്കുക.
ബസ് സമയക്രമം
പ്രധാന ബസ് സ്‌റ്റേഷനുകളായ ഗോൾഡ് സൂഖ്, അൽ ഗുബൈബ എന്നിവിടങ്ങളിൽ രാവിലെ അഞ്ചിന് സർവീസ് ആരംഭിച്ച് അർധരാത്രി അവസാനിപ്പിക്കുകയും ചെയ്യും. സത്വ, ഖിസൈസ്, അൽ ഖൂസ് എന്നീ ഉപ സ്‌റ്റേഷനുകളിൽ രാവിലെ അഞ്ചിന് തുടങ്ങി രാത്രി 11ന് അവസാനിപ്പിക്കും. ജബൽ അലി സ്‌റ്റേഷനിൽ ആറിന് തുടങ്ങി രാത്രി പത്തുവരെയും മറ്റു സ്‌റ്റേഷനുകളിൽ രാവിലെ ആറുമുതൽ രാത്രി 10.10 വരെയും ബസ്സുകൾ യാത്രക്കാരെ കയറ്റും. സത്വയിൽ നിന്നുള്ള സി 01 റൂട്ടിൽ 24 മണിക്കൂറും ബസ്സുകൾ ഓടും.
മെട്രോ ഫീഡർ ബസ്സുകൾ
മെട്രോ ഫീഡർ ബസ് സ്‌റ്റേഷനുകളിൽ മെട്രോ സമയക്രമത്തിന് അനുസൃതമായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15 മുതൽ പിറ്റേന്ന് പുലർച്ചെ 1.10 വരെ ബസ്സുകൾ മെട്രോ സ്‌റ്റേഷനുകളിലേക്കും തിരിച്ചും സർവീസ് നടത്തും.
ഇന്റർസിറ്റി ബസ്
ഗുബൈബ് അടക്കമുള്ള പ്രധാന സ്‌റ്റേഷനുകളിൽ നിന്ന് 24 മണിക്കൂറും ഇന്റർസിറ്റി ബസ്സുകൾ ഓട്ടം നടത്തും. സബ്ക, യൂണിയൻ സ്‌ക്വയർ തുടങ്ങിയ ഉപസ്‌റ്റേഷനുകളിൽനിന്ന് രാവിലെ 5.30 മുതൽ അർധരാത്രിവരെ ബസ്സുകളോടും. ദേര സിറ്റി സെന്റർ, കറാമ സ്‌റ്റേഷനുകളുടെ സമയക്രമം രാവിലെ 6.10 മുതൽ രാത്രി 10 വരെയാണ്. എക്‌സറ്റേണൽ സ്‌റ്റേഷനായ ഷാർജയിലെ ജുബൈലിൽനിന്ന് 24 മണിക്കൂറും ബസ്സുകൾ സർവീസ് നടത്തും. അബുദാബി സ്‌റ്റേഷനിൽനിന്ന് പുലർച്ചെ 4.15 മുതൽ രാത്രി 12.30 വരെ ബസ്സുകളോടും. ഫുജൈറ സ്‌റ്റേഷനിൽ രാവിലെ 5.50 മുതൽ രാത്രി ഒമ്പത് വരെയും അജ്മാൻ സ്‌റ്റേഷനിൽ രാവിലെ 5.25 മുതൽ രാത്രി പത്തുവരെയും ഹത്ത സ്‌റ്റേഷനിൽ രാവിലെ 5.30 മുതൽ രാത്രി 9.30 വരെയും ഇന്റർസിറ്റി ബസ്സുകൾ സർവീസ് നടത്തും.
പാർക്കിങ്ങ്
ബലിപ്പെരുന്നാൾ അവധി ദിനങ്ങളായ 23 ബുധനാഴ്ച മുതൽ 26 ശനിയാഴ്ച വരെ ദുബായിൽ പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ മത്സ്യമാർക്കറ്റുകൾ, ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ്ങ് ഫീസ് നൽകേണ്ടിവരും.
മറൈൻ സർവീസുകൾ
വാട്ടർ ബസ് സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ. വാട്ടർ ടാക്‌സി ഗുബൈബയിൽ രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരേയും മറീന സ്റ്റേഷനിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്തുവരെയും പാം ജൂമൈറയിൽ രാവിലെ 11 മുതൽ വൈകുന്നേരം ഏഴു വരെയുമായിരിക്കും.
ബുധൻ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ആർ.ടി.എ.യുടെ മുഴുവൻ സേവനകേന്ദ്രങ്ങൾക്കും അവധിയായിരിക്കും. വാഹനപരിശോധനാ കേന്ദ്രങ്ങൾ, രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.