- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ ദേശീയ ദിനം; ഡിസംബർ രണ്ട് മുതൽ അഞ്ച് വരെ പാർക്കിങ് സൗജന്യം; മെട്രോ, ബസ്, ട്രാം സർവ്വീസുകളുടെ സമയത്തിലും മാറ്റം
ദുബായ്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ആർടിഎയുടെ കീഴിലുള്ള പൊതു ഗതാഗതസംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടയും സമയക്രമത്തിലും അവധിദിനങ്ങളിൽ മാറ്റം വരും. ഉപഭോക്തൃസേവനവകുപ്പ്, പേ പാർക്കിങ്, ബസ് സർവീസ്, മെേട്രാ ട്രാം യാത്ര, ജലവാഹനം, ഡ്രൈവിങ് സ്‌കൂളുകൾ, വാഹന പരിശോധനാകേന്ദ്രങ്ങൾ എന്നിവയുടെ പ്രവൃത്ത
ദുബായ്: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ആർടിഎയുടെ കീഴിലുള്ള പൊതു ഗതാഗതസംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടയും സമയക്രമത്തിലും അവധിദിനങ്ങളിൽ മാറ്റം വരും. ഉപഭോക്തൃസേവനവകുപ്പ്, പേ പാർക്കിങ്, ബസ് സർവീസ്, മെേട്രാ ട്രാം യാത്ര, ജലവാഹനം, ഡ്രൈവിങ് സ്‌കൂളുകൾ, വാഹന പരിശോധനാകേന്ദ്രങ്ങൾ എന്നിവയുടെ പ്രവൃത്തിസമയങ്ങളിലും മാറ്റമുണ്ട്.
ഡിസംബർ രണ്ട് മുതൽ അഞ്ചുവരെയാണ് സൗജന്യം. മത്സ്യമാർക്കറ്റുകളിലെ പാർക്കിങ്ങുകൾക്കും ബഹുനില പാർക്കിങ്ങുകൾക്കും ഇളവ് ബാധകമല്ല.ദേശീയദിനമായ ചൊവ്വയും ബുധനും മെട്രോ ഗ്രീൻലൈൻ 5.50നാണ് സർവീസ് തുടങ്ങുക. അർധരാത്രി വരെ തുടരും. എന്നാൽ വ്യാഴാഴ്ച രാത്രി ഒരു മണി വരെ സർവീസുണ്ടാകും. റെഡ്‌ലൈനിൽ മെട്രോ പുലർച്ചെ 5.30ന് തുടങ്ങി അർധരാത്രി വരെ തുടരും. വ്യാഴാഴ്ച ഒരു മണിവരെ യാത്രക്കാരെ കയറ്റും.
ട്രാമുകൾ പുലർച്ചെ ആറരയ്ക്ക് തുടങ്ങി പിറ്റേദിവസം ഒന്നര വരെ സർവീസ് നടത്തും. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ഈ സമയക്രമം ബാധകം. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ബസ് സർവീസുകൾ, വാട്ടർ ടാക്‌സികൾ എന്നിവയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട.