ദുബൈ: ദുബൈയിൽ ഗതാഗത വിസ്മയം ഒരുക്കി ഓട്ടം തുടങ്ങിയ ട്രാം വീണ്ടും യാത്രക്കാർക്ക് പ്രിയങ്കരമാകുന്നു. അത്ഭുതവും, കാഴ്‌ച്ചകളും സമ്മാനിച്ച് ഓടിത്തുടങ്ങിയ ട്രാം യാത്രക്കാർക്കായി മറ്റൊരു അവസരം കൂടി ഒരുക്കുന്നു. ട്രാം യാത്രക്കാർക്കായി സൗജന്യ പാർക്കിങ് സംവിധാനം ഒരിക്കാന് ആലോചിക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് അറിയിച്ചത്.

സുഫൂഹ് റോഡിൽ സ്ഥിതിചെയ്യുന്ന ബഹുനില കെട്ടിടത്തിലെ പാർക്കിങ് ഗ്യാരേജിലാണ് സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി മെട്രോ സ്‌റ്റേഷനുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന പാർക്ക് ആൻഡ് റെയ്ഡ് സംവിധാനത്തിന് സമാനമായാണ് ട്രാം സൗജന്യ പാർക്കിങ്.പാം ജുമൈറയ്ക്ക് കീഴെയുള്ള ബഹുനില പാർക്കിങ് ഗ്യാരേജിന്റെ മൂന്നാം നിലയാണ് ട്രാം ഉപയോക്താക്കൾക്കായി റിസർവ് ചെയ്തിരിക്കുന്നത്.