- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷാഘോഷം കെങ്കേമമാക്കാൻ സൗജന്യ പാർക്കിങ് അനുവദിച്ചുകൊണ്ട് ദുബായ് ആർടിഎ; നാലു വരെ ഷാർജ, അജ്മൻ എന്നിവിടങ്ങളിലും സൗജന്യ പാർക്കിങ്
ദുബായ്: പുതുവർഷാഘോഷം കെങ്കേമമാക്കാൻ ദുബായ് ആർടിഎ സൗജന്യ പാർക്കിങ് അനുവദിച്ചു. ജനുവരി നാലു വരെ ദുബായിയിലെല്ലായിടത്തും സൗജന്യ പാർക്കിങ് അനുവദിച്ചുകൊണ്ട് ദുബായ് ആർടിഎ ഉത്തരവിറക്കി. ജനുവരി നാല് രാവിലെ എട്ടുവരെയാണ് പെയ്ഡ് പാർക്കിങ് മേഖലകളെല്ലാം തന്നെ സൗജന്യ പാർക്കിങ് മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ നാലു വരെ
ദുബായ്: പുതുവർഷാഘോഷം കെങ്കേമമാക്കാൻ ദുബായ് ആർടിഎ സൗജന്യ പാർക്കിങ് അനുവദിച്ചു. ജനുവരി നാലു വരെ ദുബായിയിലെല്ലായിടത്തും സൗജന്യ പാർക്കിങ് അനുവദിച്ചുകൊണ്ട് ദുബായ് ആർടിഎ ഉത്തരവിറക്കി. ജനുവരി നാല് രാവിലെ എട്ടുവരെയാണ് പെയ്ഡ് പാർക്കിങ് മേഖലകളെല്ലാം തന്നെ സൗജന്യ പാർക്കിങ് മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി ഒന്നു മുതൽ നാലു വരെ ദുബായിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളും സൗജന്യമാക്കുകയാണെന്ന് ആർടിഎ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഫിഷ് മാർക്കറ്റ് പാർക്കിങ് ലോട്ടിലും മൾട്ടി ലെവൽ പാർക്കിങ് ടെർമിനലിലും ഇതു ബാധകമല്ല. നാലു മുതൽ സൗജന്യ പാർക്കിങ് പിൻവലിച്ച് അവ പെയ്ഡ് പാർക്കിങ് മേഖലകൾ തന്നെയാക്കുമെന്നും ആർടിഎ അറിയിക്കുന്നു.
ദുബായിയുടെ ഈ മാതൃക പിന്തുടർന്നാണ് അജ്മൻ, ഷാർജ എന്നിവിടങ്ങളിലും സൗജന്യ പാർക്കിങ് അനുവദിച്ചത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇവിടെ പാർക്കിങ് ഫീസില്ലാതെ നടത്താമെന്ന് അതാത് മുനിസിപ്പാലിറ്റികളും പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.